Mura OTT : കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രം; മുറ ഒടിടിയിലേക്ക്

Mura Malayalam Movie OTT Release Date : സുരാജ് വെഞ്ഞാറമൂടും ഒരുപിടി യുവതാരങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും അണിനിരന്നിരിക്കുന്നത്.

Mura OTT : കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രം; മുറ ഒടിടിയിലേക്ക്

മുറ സിനിമ പോസ്റ്റർ (Image Courtesy : Social Media)

Published: 

16 Dec 2024 23:32 PM

ശ്രദ്ധേമായ കപ്പളേ എന്ന സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ആക്ഷൻ ഡ്രാമ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തെങ്കിലും കാര്യമായ പ്രതികരണം ബോക്സ്ഓഫീസിൽ നിന്നും മുറയ്ക്ക് സാധിച്ചില്ല. അതേസമയം ഇപ്പോൾ മുറ ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തിൻ്റെ ഒടിടി അവകാശം ഇതിനോടകും വിറ്റ് പോകുകയും ചെയ്തു.

മുറ ഒടിടി

ഒടിടി വാർത്തകൾ പങ്കുവെക്കുന്ന ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം മുറ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് ഒടിടി വരാനൊരുങ്ങുകയാണ്. അതേസമയം മുറ സിനിമയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ ചിത്രത്തിൻ്റെ ഡിജിറ്റൽ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ALSO READ : Pallotty 90s Kids OTT Update: 90കളിലെ ഗൃഹാതുരതയും ബാല്യവും; പല്ലൊട്ടി 90സ് കിഡ്സ് ഒടിടിയിലേക്ക്

മുറ സിനിമ

സുരാജ് വെഞ്ഞാറമൂടിന് പുറമെ ഹൃദു ഹാറൂൺ, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, പിഎൽ തെനപ്പൻ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ്, അൽഫ്രെഡ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എച്ച് ആർ പിക്ചേഴ്സിൻ്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുരേഷ് ബാബുവമാണ് സിനിമയുടെ തിരക്കഥ രചന നിർവഹച്ചിരിക്കുന്നത്. ഫസിൽ നാസർ ആണ് ഛായാഗ്രാഹകൻ. ചമ്മൻ ചാക്കോ ആണ് എഡിറ്റർ ക്രിസ്റ്റി ജോബിയാണ് സിനിമയുടെ സംഗീത സംവിധായകൻ.

Related Stories
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
Archana Kavi: ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി
Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ