Thoppi Kaztro Issue : BMW ഓടിക്കാൻ കൊടുത്തില്ല; കലിപ്പ് അവിടെ തുടങ്ങി, എന്താണ് തൊപ്പിയും കാസ്ട്രോയും തമ്മിലുണ്ടായത്

Thoppi Kaztro Docy Achayan Issue : ഒരു ഗെയിമിങ് പരിപാടിക്ക് പങ്കെടുക്കാനെത്തിയപ്പോഴാണ് യുട്യൂബർമാർക്കിടിയലെ പ്രശ്നം ഉടലെടുക്കുന്നത്. എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം കണ്ടെൻ്റിന് വേണ്ടി മനപൂർവ്വം സൃഷ്ടിക്കുന്നതാണെന്ന് മറ്റുള്ളവർ വിമർശിക്കുന്നത്.

Thoppi Kaztro Issue : BMW ഓടിക്കാൻ കൊടുത്തില്ല; കലിപ്പ് അവിടെ തുടങ്ങി, എന്താണ് തൊപ്പിയും കാസ്ട്രോയും തമ്മിലുണ്ടായത്

യുട്യൂബർമാരായ തൊപ്പി, കാസ്ട്രോ, ഡോക്ടർ ഗെയ്മിങ് (Image Courtesy : Social Media)

Updated On: 

01 Oct 2024 20:15 PM

മലയാളി യുട്യൂബർമാർക്കിടയിലുള്ള പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും ഒരിക്കലും അവസാനമുണ്ടാകില്ല. ഒരോ പ്രശ്നങ്ങളും അവസാനിക്കുമ്പോഴും മറ്റ് ചില പ്രശ്നങ്ങൾക്കും അപ്പോൾ തുടക്കമാകും. സിനിമ നിരൂപണം നടത്തുന്ന വ്ളോഗർമാരെ ചുറ്റിപ്പറ്റികൊണ്ടുള്ള വിവാദങ്ങൾ മാത്രമാണ് പലപ്പോഴും പൊതുയിടത്തിൽ ചർച്ചയാകുന്നത്. എന്നാൽ പൊതുതലത്തിൽ ആരുമറിയാത്ത നിരവധി പ്രശ്നങ്ങളാണ് യുട്യൂബർമാർക്കിടയിൽ സംഭവിക്കുന്നത്. ഇവ പലതും യുട്യൂബ് കൃത്യമായി പിന്തുടന്നവർക്ക് സുപരിചിതമാകും.

മലയാളി യുട്യൂബ് ലോകത്ത് നിലവിൽ ചർച്ചയാകുന്ന വിഷയം പൊതുവേദിയിൽ അശ്ലീല ഗാനം ആലപിച്ച് കുപ്രസിദ്ധി നേടിയെടുത്ത തൊപ്പിയെ ചുറ്റിപ്പറ്റിയാണ്. തൊപ്പി ഗെയിമിങ് യുട്യൂബറായ കാസ്ട്രോയോട് തൻ്റെ BMW കാറോടിക്കാൻ ചോദിക്കുന്ന ഒരു സംഭവമാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ഒരു ഗെയിമിങ് പരിപാടിക്ക് പങ്കെടുക്കാൻ ഇവർ എത്തിയപ്പോഴാണ് ഈ വിവാദ സംഭവങ്ങൾക്ക് വഴിവെക്കുന്നത്. ഈ സംഭവങ്ങൾ ലൈവിലൂടെ പുറംലോകം അറിഞ്ഞതോടെ വിവാദങ്ങൾക്ക് ഒന്നും കൊഴുപ്പേറി.

ALSO READ : GOAT OTT: ഗോട്ട് നെറ്റ്ഫ്ലിക്സിൽ എത്തുന്നത് തീയ്യേറ്റിലെ പോലെ അല്ല, എപ്പോൾ കാണാം?

സംഭവം ഇങ്ങനെ

ഗെയിമിങ് പരിപാടിക്ക് ക്ഷണം ലഭിച്ച തൊപ്പിയും തൻ്റെ സുഹൃത്തുക്കളും പരിപാടിക്ക് പങ്കെടുക്കുവാൻ പാസിനായി കാത്ത് നിൽക്കുകയാണ്. ഈ സമയം തൊപ്പി തൻ്റെ യുട്യൂബിൽ പ്രത്യേകം ലൈവ് പോകുകയും ചെയ്തു. ഈ നേരത്താണ് മറ്റൊരു ഗെയിമിങ് വ്ളോഗറായ കാസ്ട്രോയും തൻ്റെ സുഹൃത്തുക്കളും അവിടേക്ക് തൻ്റെ BMW കാറിലെത്തുന്നത്. കാസ്ട്രോയുടെ കാറോടിക്കാനുള്ള മോഹം തൊപ്പി യുട്യൂബറെ അറിയിക്കുകയും ചെയ്തു. എന്നാൽ തൊപ്പിയുടെ ആവശ്യം കാസ്‌ട്രോ അനുവദിച്ചില്ല. കുറെ തവണ നിർബന്ധിച്ചപ്പോൾ കാറിൻ്റെ മുൻ സീറ്റിൽ ഒന്ന് ഇരിക്കാൻ കാസ്‌ട്രോ അനുവദിച്ചു.

ഈ സമയം തൊപ്പിയുടെ കൂടെ ഉണ്ടായിരുന്ന അച്ചായൻ എന്ന വ്യക്തിയും കാസ്ട്രോയുടെ സുഹൃത്ത് ഡോക്സി എന്ന് എല്ലാവരും വിളിക്കുന്ന ഡോക്ടർ ഗെയിമിങ്ങും തമ്മിൽ വാക്കേറ്റത്തിലായി. ഇരുവരും അങ്ങോട്ടുമിങ്ങോട്ട് അസഭ്യ വർഷങ്ങൾ തുടർന്നു. ഈ സമയം ലൈവിലൂടെ ഈ ദൃശ്യങ്ങൾ പുറത്തേക്ക് വന്നു. അതിനുശേഷം കാസ്ട്രോയുടെ കാർ അടിച്ചു പൊട്ടിക്കുമെന്നുള്ള ഭീഷിണിയും അച്ചായൻ പിന്നീട് ഉയർത്തിയിരുന്നു.

ഇതിന് പിന്നാലെ കാസ്ട്രോയ്ക്കും ഡോക്സിക്കുമെതിരെ തൊപ്പിയുടെ ആരാധകർ കമൻ്റ് ബോക്സിൽ തെറിയഭിഷേകമാണ് നടത്തുന്നത്. തൊപ്പിക്ക് BMW ഓടിക്കാൻ നൽകാത്തതിനെ ചോദ്യം ചെയ്താണ് നിരവധി പേർ മറ്റ് ഗെയിമിങ് യുട്യൂബർമാരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്. എന്നാൽ തൊപ്പിയും കൂട്ടരും കണ്ടൻ്റിന് വേണ്ടി മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്ന കാസ്ട്രോയും സുഹൃത്തുക്കളും മറ്റൊരു വീഡിയോയിലെത്തി വിശദീകരിച്ചു. അച്ചായൻ എന്ന വ്യക്തിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. തൊപ്പി പിന്നീട് ക്ഷമ ചോദിച്ച് ഫോണിൽ ബന്ധപ്പെട്ടുയെന്നും ഗെയിമിങ് യുട്യൂബർമാർ അറിയിച്ചു.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ