5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി

Sandra Thomas : അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.

Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി
സാന്ദ്ര തോമസ് (image credits: social media)
sarika-kp
Sarika KP | Published: 05 Nov 2024 12:14 PM

കൊച്ചി: മലയാള സിനിമ നിർമാതാക്കളുടെ സംഘടനയിൽ നിന്നും നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സം​ഘടനയുടെ വിശദീകരണം. സംഘടനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ സംഘടനയ്ക്കുള്ളിലുള്ളവരെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു.

ഇതിനു മുൻപ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. സംഭവത്തിൽ പ്രതികരിച്ച് സാന്ദ്ര രം​ഗത്ത് എത്തിയിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പില്‍ സ്ത്രീകള്‍ ഇല്ല. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Also Read-Vani Viswanath: മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ…; അതിനുശേഷം ‘കൈ ഉയരാൻ’ തുടങ്ങി, വാണി വിശ്വനാഥ്

ഇതിനു മുൻപും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ ശക്തമായ ഭാഷയിൽ വിമർശിച്ച് സാന്ദ്ര എത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കാറില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.

Latest News