Himukri Movie: ഹിമുക്രി പൂർത്തിയായി; മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ചിത്രം
Malayalam Movie Updates : മുവാറ്റുപുഴ, പട്ടിമറ്റം, മലയാറ്റൂർ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ശങ്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
മതത്തിന് അതീതമായി മാനവികത, സ്നേഹം സാഹോദര്യം എന്നിവക്ക് ഊന്നൽ നല്കുന്ന ചിത്രം ഹിമുക്രിയുടെ ചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നതിൻ്റെ ചുരുക്കെഴുത്താണ് “ഹിമുക്രി” നവാഗതനായ പികെ ബിനു വർഗീസാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജ് എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന നന്ദന, റസിയ, മെർളിൻ. അവരോടൊപ്പം വ്യത്യസ്ഥ സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ മനോജിലുണ്ടാകുന്ന മാറ്റങ്ങളും തുടർ സംഭവവികാസങ്ങളുടെ രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് ഹിമുക്രിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മുവാറ്റുപുഴ, പട്ടിമറ്റം, മലയാറ്റൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.
അരുൺ ദയാനന്ദ്, നന്ദുജ, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ബാനർ – എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്, കഥ, സംവിധാനം – പികെ ബിനുവർഗീസ്, നിർമ്മാണം – ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം – ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് – ജോഷ്വാ റൊണാൾഡ്, സംഗീതം – നിസ്സാം ബഷീർ, ഗാനരചന – സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്, റസിയ മണനാക്ക്,
പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ -എ.എൽ അജികുമാർ, കല- അജി മണിയൻ, ചമയം – രാജേഷ് രവി, കോസ്റ്റ്യും -സുകേഷ് താനൂർ, ത്രിൽസ് – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അസ്നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ – ശ്രീകാന്ത്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.