Hari Varkala Passed Away: കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു

Hari Varkala Passed Away: വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആൻറണി വർഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനമായി പ്രവർത്തിച്ചത്.

Hari Varkala Passed Away: കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു

Hari Varkala Passed Away

neethu-vijayan
Published: 

19 Aug 2024 07:41 AM

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല (Hari Varkala) അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഴുപതോളം ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു ഹരി വർക്കലയുടെ അന്ത്യം.

പ്രശസ്ത സംവിധായകൻ ജോഷിയുടെ ഭൂരിഭാഗം ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഹരി വർക്കല. 1984-ൽ സന്ദർഭം എന്ന ചിത്രംമുതലാണ് ജോഷിയുമായുള്ള കൂട്ടുകെട്ട് ആരംഭിച്ചത്. സംവിധായകൻ ജോഷിയുടെ അമ്മാവന്റെ മകനാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

ALSO READ: 51-ാം വയസ്സിലും അവിവാഹിത; കല്യാണം കഴിക്കാത്തതിന് പിന്നുള്ള കാരണം വെളിപ്പെടുത്തി നടി സിത്താര

നിറക്കൂട്ട്, ന്യൂ ഡൽഹി, നായർസാബ്, സൈന്യം, കൗരവർ, ധ്രുവം, നമ്പർ 20 മദ്രാസ് മെയിൽ, ലേലം, പത്രം, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവേ, നരൻ, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആൻറണി വർഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനമായി പ്രവർത്തിച്ചത്.

 

 

Related Stories
Koottickal Jayachandran POCSO Case : പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്
Mohanlal-Amal Neerad Movie : മോഹൻലാൽ അമൽ നീരദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു? സൂചന നൽകി ഭീഷ്മപർവ്വം സിനിമ തിരക്കഥാകൃത്ത്
Chandini Sreedharan : ഹാന്‍ഡ്‌ഷേക്ക് കൊടുത്തതല്ല, സംഭവിച്ചത് ഇതാണ് ! ‘ബേസില്‍ യൂണിവേഴ്‌സി’ലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയെക്കുറിച്ച് ചാന്ദിനി ശ്രീധരന്‍
Apsara Rathnakaran: എല്ലാത്തിനും കാരണം ജിൻ്റോയെന്ന് അപ്സര, ഡിവോഴ്സ് വിഷയത്തിൽ വ്യക്തത നൽകി താരം
Thudarum Movie: ‘തുടരും’ റിലീസ് നീളുന്നതിന് പിന്നിൽ ഒടിടി ഡീൽ; വിവാദങ്ങൾക്ക് പിന്നിൽ ഫാൻ ഫൈറ്റ് വെകിളിക്കൂട്ടങ്ങളെന്ന് സംശയം: തരുൺ മൂർത്തി
Saif Ali Khan : സമയം ശരിയല്ല ! സെയ്ഫ് അലി ഖാന് ഇത് കഷ്ടകാലം; 15000 കോടിയുടെ സ്വത്ത് നഷ്ടമായേക്കും
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ