Hari Varkala Passed Away: കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു
Hari Varkala Passed Away: വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആൻറണി വർഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനമായി പ്രവർത്തിച്ചത്.
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല (Hari Varkala) അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഴുപതോളം ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു ഹരി വർക്കലയുടെ അന്ത്യം.
പ്രശസ്ത സംവിധായകൻ ജോഷിയുടെ ഭൂരിഭാഗം ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഹരി വർക്കല. 1984-ൽ സന്ദർഭം എന്ന ചിത്രംമുതലാണ് ജോഷിയുമായുള്ള കൂട്ടുകെട്ട് ആരംഭിച്ചത്. സംവിധായകൻ ജോഷിയുടെ അമ്മാവന്റെ മകനാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
ALSO READ: 51-ാം വയസ്സിലും അവിവാഹിത; കല്യാണം കഴിക്കാത്തതിന് പിന്നുള്ള കാരണം വെളിപ്പെടുത്തി നടി സിത്താര
നിറക്കൂട്ട്, ന്യൂ ഡൽഹി, നായർസാബ്, സൈന്യം, കൗരവർ, ധ്രുവം, നമ്പർ 20 മദ്രാസ് മെയിൽ, ലേലം, പത്രം, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവേ, നരൻ, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആൻറണി വർഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനമായി പ്രവർത്തിച്ചത്.