Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു

Actor Meghanathan: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും.

Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ (image credits: facebook)

Updated On: 

21 Nov 2024 06:23 AM

കോഴിക്കോട്: പ്രമുഖ നടൻ മേഘനാഥൻ അന്തരിച്ചു. അറുപത് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്.

നിരവധി സിനിമകളിൽ അഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമെന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരം​ഗത്തേക്ക് കടക്കുന്നത്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്.

Also Read-AR Rahman-Saira Banu Divorce : മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി

മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതിനു പുറമെ മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഭാര്യ സുസ്മിത, മകൾ പാർവതി.

Related Stories
I Am Kathalan OTT : ബോക്സ്ഓഫീസ് ഹാക്കിങ് കഴിഞ്ഞു ഐ ആം കാതലൻ ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Amaran Movie Case: ‘തുടര്‍ച്ചയായി കോളുകളെത്തുന്നു, ഉറങ്ങാൻ പറ്റുന്നില്ല’; ‘അമരൻ’ സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചതിന് നിർമാതാക്കൾക്കെതിരെ വിദ്യാർത്ഥി
Actor Meghanathan : ‘വിശ്വസിക്കാൻ പറ്റുന്നില്ല; ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ’; നടൻ മേഘനാഥനെ അനുസ്മരിച്ച് സീമ ജി. നായർ
Nayanthara: ഷാരൂഖ് അടക്കമുള്ളവർ ഒരു മടിയുമില്ലാതെ അനുമതി നല്‍കി; നന്ദി പറഞ്ഞ് നയൻതാര
Actor Meghanathan : കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ നടൻ; വില്ലൻ വേഷങ്ങളുടെ പടം പൊഴിച്ച് മേഘനാഥൻ അരങ്ങൊഴിയുന്നു
AR Rahman-Saira Banu Divorce : മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ
നയൻതാരയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം ഇതാണോ?
വായതുറന്ന് ഉറങ്ങുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചോളൂ
ഇനി കീശകാലിയാകില്ല; ചിലവ് കുറയ്ക്കാന്‍ വഴിയുണ്ട്‌