Mandakini Movie : ആരോമലേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ചരിപ്പിക്കാൻ മന്ദാകിനി എത്തുന്നു, ട്രെയിലർ
Mandakini Movie Trailer : അൽത്താഫ് സലീമും അനാർക്കലി മരിക്കാറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്
അൽത്താഫ് സലീമും അനാർക്കലി മരിക്കാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മന്ദാകിനിയുടെ ട്രെയിലർ പുറത്ത്. ഒരു കല്യാണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കോമഡി ചിത്രമാണ് മന്ദാകിനി എന്ന സൂചനയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ ട്രെയിലറിലൂടെ നൽകുന്നത്. ചിത്രം മെയ് 24 തിയറ്ററുകളിൽ എത്തും. നവാഗതനായ വിനോദ് ലീലയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സ്പെയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹകൻ ഷിജു എം ഭാസ്കറിൻ്റെ കഥയ്ക്ക് സംവിധായകൻ വിനോദാണ് തിരക്കഥ ഒരുക്കയിരിക്കുന്നത്. അൽത്താഫിനും അനാർക്കലിക്കും പുറമെ ചിത്രത്തിൽ സംവിധാകരായ ലാൽ ജോസ്, ജിയോ ബേബി, അജയ് വാസുദേവ്, വനീത് തട്ടത്തിൽ, കുട്ടി അഖിൽ, പ്രിയ വാര്യർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബിബിൻ അശോകാണ് മന്ദാകിനിക്ക് സംഗീതം നൽകിയിരിക്കുന്നത്. ഷെറിലാണ് എഡിറ്റർ. ബിനു നായർ- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സൗമ്യധ വർമ-പ്രൊജെക്ട് ഡിസൈനർ, എബിൾ കൗസ്തുഭം- ചീഫ് അസോസിയേറ്റ് ഡയറക്ടർ, ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ- അസോസിയേറ്റ് ഡയറക്ടർ, അഭിഷേക് അരുൺ, വിനീത കെ തമ്പാൻ, ഡിക്സൺ ജോസഫ്, ബേസിൽ- അസിസ്റ്റൻ്റ് ഡയറക്ടർ, ഷാനവാസ് എൻഎ, ഷാലു- അസോസിയേറ്റ് ക്യാമറമാൻ, വിഷ്ണു അന്താഴി, ബാലും ബിഎംകെ- ക്യാമറ അസിസ്റ്റൻ്റ്, ഷാനവാസ് എൻഎ- ഏരിയൽ സിനിമാറ്റോഗ്രാഫി, ആനന്ദ് രാജ് എസ്- സ്പോട്ട് എഡിറ്റർ