മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ...; അതിനുശേഷം 'കൈ ഉയരാൻ' തുടങ്ങി, വാണി വിശ്വനാഥ് | Malayalam Actress Vani Viswanath about her old movie with mammotty and new film oru anweshanathinte thudakkam Malayalam news - Malayalam Tv9

Vani Viswanath: മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ…; അതിനുശേഷം ‘കൈ ഉയരാൻ’ തുടങ്ങി, വാണി വിശ്വനാഥ്

Malayalam Actress Vani Viswanath: തൻ്റെ കുടുംബജീവിത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് ഏറെക്കാലം മലയാള സിനിമയിൽ നിന്ന് മാറിനിക്കുകയായിരുന്നു നടി. എന്നാൽ ഇപ്പോഴിതാ എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് താരം.

Vani Viswanath: മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ...; അതിനുശേഷം കൈ ഉയരാൻ തുടങ്ങി, വാണി വിശ്വനാഥ്

നടി വാണി വിശ്വനാഥ് (Image Credits: Social Media)

Published: 

03 Nov 2024 22:40 PM

മലയാള സിനിമയിലെ വനിതാ പോലീസ് ഉദ്യോ​ഗസ്ഥയുടെ സ്ഥാനത്ത് ഇന്നും പകരം വയ്ക്കാനാവത്ത നടയാണ് വാണി വിശ്വനാഥ് (Vani Viswanath). ത്രില്ലിങ് ആക്ഷൻ സീനുകളും പഞ്ചിങ് ഡയലോഗുകളും കൊണ്ട് മലയാളി പ്രേക്ഷകരെ കൈയ്യെലെടുത്ത വ്യക്തികൂടിയാണ് വാണി. തൻ്റെ കുടുംബജീവിത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് ഏറെക്കാലം മലയാള സിനിമയിൽ നിന്ന് മാറിനിക്കുകയായിരുന്നു നടി. എന്നാൽ ഇപ്പോഴിതാ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് താരം.

ഒട്ടേറെ സിനിമകളിൽ കളക്ടറായും, പോലീസ് ഉദ്യോ​ഗസ്ഥയായും നിറഞ്ഞാടിയ ആളാണ് വാണി. തൻ്റെ പഴയ ചിത്രത്തിലെ ഒരു ഡയലോഗിനെക്കുറിച്ചും അതിന് ശേഷമുണ്ടായ ചില കാര്യങ്ങളെക്കുറിച്ചുമാണ് ഇപ്പോൾ പറയുന്നത്. 1995ൽ പുറത്തിറങ്ങിയ ഷാജി കൈലാസ്-മമ്മൂട്ടി ചിത്രമായ ദി കിങ്ങിൽ അസിസ്റ്റന്റ് കളക്ടർ അനുരാ മുഖർജി ഐഎഎസായി അഭിനയിച്ചത് വാണി വിശ്വനാഥ് ആയിരുന്നു. ഈ സിനിമയെ കുറിച്ചാണ് വാണി പറഞ്ഞത്.

കിങ് സിനിമയിൽ മമ്മൂക്കയെ അടിക്കാനായി കൈ ഓങ്ങുമ്പോൾ മമ്മൂക്ക പറയുന്ന ഒരു ഡൈലോ​ഗിനെക്കുറിച്ചാണ് വാണി തുറന്നുപറയുന്നത്. ഇനിയും നിന്റെ കൈ ഒരാണിന് നേരേയും ഉയരില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷെ ആ സിനിമയ്ക്ക് ശേഷമാണ് തൻ്റെ കൈ ഉയരാൻ തുടങ്ങിയതെന്നാണ് വാണി ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കരിയറിൽ ലഭിച്ച പ്രത്യേക അഭിനന്ദനങ്ങളെക്കുറിച്ചും വാണി പറയുന്നുണ്ട്. ഒരിക്കൽ രവീന്ദ്രൻ മാഷ് പറഞ്ഞിട്ടുണ്ട്, ഞാൻ വലിയ ഫാനാണ് എന്ന്. അതൊന്നും ഇപ്പോഴും മറക്കാൻ പറ്റില്ലെന്നും, ഓർക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്നും വാണി പറഞ്ഞു. അതുപോലെ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ എനിക്കൊരു അവാർഡ് തന്നിരുന്നു. അപ്പോൾ പറഞ്ഞത് ‘ഈ വാണി വിശ്വനാഥിനെ ഒന്ന് ജീവനോടെ കാണാനാണ് വന്നത്’ എന്നാണ്. വലിയ സന്തോഷമാണ് ഈ നിമിഷങ്ങൾ തന്നതെന്നും വാണി ഓർത്തു.

ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ എന്റെ സ്വന്തം സ്‌റ്റൈലുകൾക്കപ്പുറത്ത് പലരുടെയും രീതികൾ കൊണ്ടുവരാറുണ്ട്. അതിൽ മോഹൻലാൽ ഉണ്ടാവും മമ്മൂക്ക ഉണ്ടാവും രജനീകാന്ത് ഉണ്ടാവും പക്ഷെ ആർക്കും കണ്ടുപിടിക്കാനാവില്ലെന്നതാണ് പ്രത്യേകത. അതൊക്കെ എന്റെ ഉള്ളിൽ മാത്രമാണ്. എല്ലാക്കാലത്തും ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ തന്നെ ചെയ്യണം എന്നില്ല. മലയാളത്തിൽ വ്യത്യസ്തമായ നല്ല ക്യാരക്ടറുകൾ ചെയ്യണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്.

സിനിമ അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും ഞാൻ മലയാള സിനിമയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. എല്ലാ സിനിമകളും കാണാറുണ്ട്. മലയാള സിനിമ കഴിഞ്ഞിട്ടേ മറ്റേതെങ്കിലും ഒന്ന് കാണാൻ പോവാറുള്ളൂവെന്നും വാണി കൂട്ടിച്ചേർത്തു. സിനിമ മിസ് ചെയ്തിട്ടില്ല, അതിന് ചാൻസ് കിട്ടിയില്ലെന്ന് വേണം പറയാൻ. സിനിമയേക്കാൾ സന്തോഷമുള്ള കാര്യമാണ് എനിക്ക് എന്റെ മക്കൾ. അവരുടെ കാര്യങ്ങൾ നോക്കുന്നതിന്റെ ഇടയിൽ എനിക്ക് മിസ്സ് ചെയ്യാൻ അവസരം കിട്ടിയിട്ടില്ലെന്നും വാണി വിശ്വനാഥ് പറഞ്ഞു.

 

ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
വണ്ണം കുറയ്ക്കാൻ ഇതാ എളുപ്പഴി... മല്ലിവെള്ളം പതിവാക്കൂ
ഒടിടിയിൽ എത്തിയതും ഉടൻ വരാൻ പോകുന്നതുമായ മലയാളം ചിത്രങ്ങൾ