5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thalapati 69: ദളപതി 69-ൽ വിജയ്‌ക്കൊപ്പം തിളങ്ങാൻ മലയാളി നടിയും; ചിത്രത്തിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ചു

Thalapathi 69 Movie Cast Updates: 'ദളപതി 69'-ലെ മറ്റ് താരങ്ങളെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

Thalapati 69: ദളപതി 69-ൽ വിജയ്‌ക്കൊപ്പം തിളങ്ങാൻ മലയാളി നടിയും; ചിത്രത്തിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ചു
നടൻ വിജയ്, ചിത്രത്തിന്റെ പോസ്റ്റർ(Image Courtesy: Vijay's Instagram, KVN Productions Twitter)
nandha-das
Nandha Das | Updated On: 03 Oct 2024 12:22 PM

നടൻ വിജയുടെ സിനിമ കരിയറിലെ അവസാന ചിത്രമെന്ന് കരുതുന്ന ‘ദളപതി 69’-നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും അവർ ഉറ്റുനോക്കുകയാണ്. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദാണ്. ചിത്രത്തിലെ പ്രധാന താരങ്ങളെ നേരത്തെ തന്നെ പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ബോബി ഡിയോളും പൂജ ഹെഡ്ഗെയും ചിത്രത്തിലെത്തുമെന്ന് മുന്നേ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മലയാളി താരം മമിതാ ബൈജുവും ‘ദളപതി 69’-ന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണനാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാണം ജഗദീഷ് പളനിസ്വാമിയും, ലോഹിത് എൻ കെയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ വർഷം ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ഒക്ടോബറിൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാക്കൾ പറയുന്നു. ആരാധകർക്ക് ആവേശം പകരുന്ന അപ്‌ഡേറ്റുകൾ ഇനിയുമുണ്ടാകുമെന്നും, ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

ALSO READ: ബാറ്റൺ കൈമാറുന്നതിന് മുൻപ് ഒരിക്കൽ കൂടി; ‘ദളപതി 69’ പ്രഖ്യാപനം വന്നു

അതേസമയം, ‘ദ ഗോട്ട്’ ആണ് വിജയ് നായകനായി തീയറ്ററുകളിൽ എത്തിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. എങ്കിലും, ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രം 456 കോടി രൂപയാണ് നേടിയത്. ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. കൂടാതെ, ചിത്രത്തിൽ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.