5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Me Too: ‘ആ സംവിധായകൻ എന്നെ ക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി കയറ്റി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Malayalam Actress Accuses Director of brutal Assault with Iron Rod: ദിവസങ്ങൾ കഴിയുന്തോറും ഉപദ്രവം കൂടി വന്നു. പതിയെ അയാൾ എന്റെ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങി. തന്നെ ഒരു ലൈംഗിക അടിമയായി ഉപയോഗിച്ചു

Malayalam Me Too: ‘ആ സംവിധായകൻ എന്നെ ക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി കയറ്റി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി
Representational Image (Image Courtesy: Terry Vine/The Image Bank/Getty Images)
nandha-das
Nandha Das | Published: 06 Sep 2024 13:43 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ, പ്രമുഖ തമിഴ് സംവിധായകൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് ഒരു നടി രംഗത്ത് വന്നിരിക്കുകയാണ്. തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്നും നടി പറയുന്നു.  ഒരു മകളെ പോലെയാണ് തന്നെ കാണുന്നതെന്ന് പറഞ്ഞാണ് അടുത്തത്. ആ സംവിധായകന്റെ പേര് കേരളത്തിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിനെ അറിയിക്കുമെന്നും നടി പറഞ്ഞു.

മലയാള സിനിമയിൽ നിന്നും തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതായും നടി വെളിപ്പെടുത്തി. തന്നോട് മോശമായി പെരുമാറിയ ആ നടന്റെ പേര് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്. സംവിധായകർ മുതൽ സാങ്കേതിക പ്രവർത്തകർ വരെ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരാൾ തന്നോട് കൂടെപ്പോരാൻ ആവശ്യപ്പെടുകയും, ശരീരത്തിലേക്ക് മുറുക്കി തുപ്പുകയും വരെ ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞു. ഈ ദുരനുഭവങ്ങളിൽ നിന്നും കരകയറാൻ തനിക്ക് മുപ്പത് വർഷത്തോളം സമയമെടുത്തുവെന്നും നടി വെളിപ്പെടുത്തി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

“സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അന്ന് എനിക്ക് പതിനെട്ട് വയസ്. കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിനി ആയിരുന്നപ്പോഴാണ് സിനിമയിലേക്ക് ഓഫർ വരുന്നത്. എന്റെ കോളനിയിലായിരുന്നു നടി രേവതി താമസിച്ചിരുന്നത്. അവരെ പോലെ ഒരു നടിയാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. വീട്ടുകാർക്ക് സിനിമയോട് താല്പര്യമില്ലായിരുന്നു. അതിനാൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുന്നു എന്ന് പറഞ്ഞപ്പോൾ അമ്മ എതിർത്തു. എന്നാൽ അച്ഛൻ സമ്മതിച്ചിരുന്നു.

അമ്മയുമായി വഴക്കിട്ടാണ് ഞാൻ ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്ക്രീൻ ടെസ്റ്റിന് പോവുന്നത്. സ്ക്രീൻ ടെസ്റ്റിംഗ് നടത്തുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന സംവിധായകനുമായി ഞാൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. നടന്ന സംഭവം ഒന്നും ഞാൻ വീട്ടിൽ പറഞ്ഞില്ലെങ്കിലും സ്കൂളിലെ എന്റെ അധ്യാപികയോട് പറഞ്ഞു. അങ്ങനെ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം സംവിധായകന്റെ ഭാര്യ എന്റെ അച്ഛനെ വിളിച്ച് സംസാരിച്ചു. എന്നെ വിശ്വസിച്ച് അവർ ചില പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ടെന്നും അത് നടന്നില്ലെങ്കിൽ ഏഴ് ലക്ഷം രൂപ നഷ്ടമുണ്ടാവുമെന്നും പറഞ്ഞ് അവർ അച്ഛനെ വിശ്വസിപ്പിച്ചു. ഒടുവിൽ അച്ഛന്റെ നിർബന്ധത്തിൽ ഞാൻ ആ സിനിമ ചെയ്യാൻ തീരുമാനിച്ചു.

ALSO READ: ‘മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ കേട്ടിട്ടുണ്ട്’; നടി സുമലത

ആദ്യമൊന്നും അയാൾ എന്നോട് മിണ്ടിയിരുന്നില്ല. ഞാൻ അവരോട് വെച്ച നിബന്ധനയും അതായിരുന്നു. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഞാൻ ഒപ്പുവെച്ചത്. എന്നാൽ സിനിമ ചെയ്യുന്നത് അയാൾ തന്നെയായിരുന്നു. വീട്ടിലെ പുരുഷന്മാരെ ബഹുമാനിക്കണം എന്ന് പറഞ്ഞു പഠിപ്പിച്ച വീട്ടിൽ നിന്നും വരുന്നത് കൊണ്ടുതന്നെ ഞാൻ അയാളെ ക്രമേണ സർ എന്ന് വിളിക്കാൻ തുടങ്ങി. സെറ്റിൽ വെച്ച് അയാൾ പറയുന്നതെല്ലാം അനുസരിച്ചു. എന്നാൽ അയാൾ എന്നെ മനഃപൂർവം ഒഴിവാക്കി. പതിയെ അയാളുടെ ദേഷ്യം സൗഹൃദത്തിലോട്ട് മാറി. ഞാൻ അവരുടെ മകളെ പോലെയാണെന്ന് പറഞ്ഞു. സ്നേഹത്തിലൂടെ എന്നെ അവരുടെ നിയന്ത്രണത്തിലാക്കി. എന്നെ മകളെ പോലെ കാണാൻ തുടങ്ങിയപ്പോൾ ഞാൻ അവരെ വെറുതെ തെറ്റിദ്ധരിച്ചതാണെന്ന് ചിന്തിച്ചു.

അയാൾക്കൊരു മകളുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അത് അയാളുടെ മകളല്ല, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ്. ആ കുട്ടിയും ഇയാൾക്കെരിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ആ കുട്ടി കള്ളം പറയുന്നതാണെന്നാണ് അവർ എന്നോട് പറഞ്ഞത്. ഇത്ര നല്ല സ്വഭാവമുള്ള വ്യക്തിയെ കുറിച്ചാണോ അനാവശ്യം പറയുന്നതെന്ന് ചിന്തിച്ച ഞാനും ആ കുട്ടിയെ കുറ്റം പറഞ്ഞു. അവർ എന്നെ മകളെ പോലെ വളർത്താൻ തുടങ്ങി.

ഒരിക്കൽ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് അയാൾ എന്നെ ചുംബിച്ചു. ഞാൻ മരവിച്ചു പോയി. ആരോടുമത് പറയാൻ സാധിച്ചില്ല. ദിവസങ്ങൾ കഴിയുന്തോറും ഉപദ്രവം കൂടി വന്നു. പതിയെ അയാൾ എന്റെ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങി. ഒരു ദിവസം കല്യാണ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞ സമയം, അയാൾ എന്നെ ആ പട്ടുസാരിയോട് കൂടെ കട്ടിലിൽ കിടത്തി. ഞാൻ നോ പറഞ്ഞെങ്കിലും എന്നെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് ഒരുപാട് നാൾ ഞാൻ അയാളുടെ ലൈംഗിക അടിമയായിരുന്നു. ഒരിക്കൽ എന്റെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് കമ്പി കയറ്റി. എന്നെ ശാരീരികമായും മാനസികമായും ടോർച്ചർ ചെയ്തു. തന്റെ കുഞ്ഞിനെ അയാൾക്ക് വേണമെന്ന് വരെ പറഞ്ഞുവെന്നും” നടി വെളിപ്പെടുത്തി.