5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aparna Das-Deepak Parambol Wedding : കണ്ണനെ സാക്ഷിയാക്കി അപർണയ്ക്ക് താലി ചാർത്തി ദീപക്; ഗുരുവായൂരിൽ താരവിവാഹം

Aparna Das-Deepak Parambol Wedding Photos : ഏറെനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്

Aparna Das-Deepak Parambol Wedding :  കണ്ണനെ സാക്ഷിയാക്കി അപർണയ്ക്ക് താലി ചാർത്തി ദീപക്; ഗുരുവായൂരിൽ താരവിവാഹം
Aparna Das-Deepak Parambol Wedding Photo
jenish-thomas
Jenish Thomas | Updated On: 24 Apr 2024 11:38 AM

മലയാളം സിനിമ താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും തമ്മിൽ വിവാഹിതരായി. ഇന്ന് ഏപ്രിൽ 24ന് ഗുരുവായൂരിൽ വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ദീപക് പറമ്പോൾ അപർണയ്ക്ക് താലി ചാർത്തി. തുടർന്ന് വടക്കെഞ്ചേരിയിൽ വെച്ച് മറ്റ് വിവാഹചടങ്ങുകൾ സംഘടിപ്പിക്കും. നടൻ സിജു വിൽസൺ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

ഏറെ നാളായി ദീപക്കും അപർണയും തമ്മിൽ പ്രണയത്തിലായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇരുവരുടെയും വിവാഹം അറിയിച്ചുകൊണ്ടുള്ള കല്യാണക്കുറി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് പുറംലോകം താരവിവാഹത്തെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്. താൻ കമ്മിറ്റഡാണെന്ന് നേരത്ത് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദീപക് വ്യക്തമാക്കിയിരുന്നു.

വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ദീപക്കിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും ഒടുവിൽ കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകളിലും ദീപക് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെയാണ് അപർണയുടെ സിനിമ കരിയറിനെ തുടക്കമാകുന്നത്. തമിൽ വിജയ് ചിത്രം ബീസ്റ്റ്, ഡാഡ എന്നീ സിനിമകളിലും അപർണ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കൂടാതെ ആദികേശവ എന്ന സിനിമയിലൂടെ അപർണ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

അപർണയും ദീപക്കും ഒരുമിച്ച സ്ക്രീനിൽ എത്തിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന സിനിമ. മനോഹരത്തിലൂടെയാണ് അപർണ ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്നത്. മാളികപ്പുറം സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയാണ് അപർണയുടേതായി ഇനി അണിയറയിൽ തയ്യാറെടുക്കുന്നത്.അർജുൻ അശോകനാണ് ചിത്രത്തിലെ നായകൻ.