’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ

Malavika Mohanan Responds On Criticism: 65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്' എന്ത് പറ്റി എന്നായിരുന്നു കമന്റ് . ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു.

65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ

Malavika Mohanan

sarika-kp
Updated On: 

06 Apr 2025 12:08 PM

മലയാളി പ്രേക്ഷകരുടെ ഏറെ സുപരിചിതയാണ് നടി മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ​ഗംഭീര പ്രതികരണമാണ് മാളവികയ്ക്ക് ലഭിച്ചത്. ഇതിനു ശേഷം തമിഴ് സിനിമയിൽ സജീവമായ മാളവിക വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

ഇതിനിടെയിൽ ചിത്രത്തിന്റെ അപ്ഡേറ്റസ് പങ്കുവച്ച് കൊണ്ട് നടി എത്തിയിരുന്നു. മാർച്ച് 18ന് തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചു. ഇതിനു പിന്നാലെ താരത്തിന്റെ പോസ്റ്റിന് പരിഹാസ കമന്റുമായി എത്തിയാൾക്ക് മാളവിക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

’65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്ത് പറ്റി എന്നായിരുന്നു കമന്റ് . ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ’, മാളവിക കുറിച്ചു. മാളവികയുടെ മറുപടി കേട്ട് നിരവധി പേരാണ് നടിയെ പിന്തുണച്ചു രം​ഗത്ത് എത്തുന്നത്.

 

Also Read:കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

ഇതിനു പിന്നാലെ മറ്റ് ചിലരും ഇയാളെ വിമർശിച്ച് രം​ഗത്ത് എത്തി. നിങ്ങൾ പറയുന്നതു കേട്ടാൽ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങൾ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി.അതേസമയം ഒരു ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് സൂചന. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.

Related Stories
Korean Rapper Sik-K Drug Case: ലഹരി ഉപയോഗം; കൊറിയൻ റാപ്പർ സിക്-കെയ്ക്ക് പത്ത് മാസം തടവ്
Sadhika Venugopal: ‘സംസ്‌കാരം ഇല്ലാത്ത കാമപ്രാന്തന്മാര്‍ ഉള്ള നാടാണ്, എന്തിനാ വെറുതെ ഞാന്‍ മനസമാധാനം കളയുന്നത്‌’
Thudarum Pirated Copy: ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം മറ്റ് പുതിയ സിനിമകളും
Prakash Varma: പ്രകാശ് വര്‍മയുടെ ഭാര്യയ്ക്കുണ്ടായിരുന്നത് ഒറ്റ ഡിമാന്റ്, ചേച്ചിക്ക് കഥ കേട്ടപ്പോള്‍ പേടിയായി: ബിനു പപ്പു
Priya Prakash Varrier: മൂന്നര കോടിയാണ് വാങ്ങുന്നതെന്ന് കേട്ടല്ലോയെന്ന് പ്രമുഖ സംവിധായകന്‍ ചോദിച്ചു; തെറ്റിദ്ധാരണകളെക്കുറിച്ച് പ്രിയ വാര്യര്‍
Rapper Vedan Leopard Tooth Case: പുലിപ്പല്ല് കേസിൽ വേടനെതിരെ കുറ്റം തെളിയിക്കാനായില്ല; വനം വകുപ്പിന് തിരിച്ചടി
കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ പച്ചമാങ്ങ
മാനസിക ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ
'ടെക്‌സ്റ്റ് നെക്ക് സിന്‍ഡ്രോം' ഹൃദയത്തിനും വെല്ലുവിളി
മോശമല്ല, സ്‌ട്രോബെറി കഴിക്കുന്നത് നല്ലതാണ്