’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ
Malavika Mohanan Responds On Criticism: 65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്' എന്ത് പറ്റി എന്നായിരുന്നു കമന്റ് . ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു.

മലയാളി പ്രേക്ഷകരുടെ ഏറെ സുപരിചിതയാണ് നടി മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രതികരണമാണ് മാളവികയ്ക്ക് ലഭിച്ചത്. ഇതിനു ശേഷം തമിഴ് സിനിമയിൽ സജീവമായ മാളവിക വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
ഇതിനിടെയിൽ ചിത്രത്തിന്റെ അപ്ഡേറ്റസ് പങ്കുവച്ച് കൊണ്ട് നടി എത്തിയിരുന്നു. മാർച്ച് 18ന് തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചു. ഇതിനു പിന്നാലെ താരത്തിന്റെ പോസ്റ്റിന് പരിഹാസ കമന്റുമായി എത്തിയാൾക്ക് മാളവിക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്ത് പറ്റി എന്നായിരുന്നു കമന്റ് . ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ’, മാളവിക കുറിച്ചു. മാളവികയുടെ മറുപടി കേട്ട് നിരവധി പേരാണ് നടിയെ പിന്തുണച്ചു രംഗത്ത് എത്തുന്നത്.
View this post on Instagram
ഇതിനു പിന്നാലെ മറ്റ് ചിലരും ഇയാളെ വിമർശിച്ച് രംഗത്ത് എത്തി. നിങ്ങൾ പറയുന്നതു കേട്ടാൽ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങൾ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി.അതേസമയം ഒരു ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് സൂചന. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.