Meenakshi Dileep: മീനാക്ഷി സ്വാഭാവികമായും സുന്ദരിയാണ്, മേക്കപ്പ് കുറച്ച് മതി; സൗന്ദര്യത്തെ വര്‍ണിച്ച് മേക്കപ്പ്മാന്‍
Meenakshi Dileep's Latest Photoshoot: വെറും മീനാക്ഷിയല്ല, ഇപ്പോള്‍ ഡോക്ടര്‍ മീനാക്ഷിയാണ്. എന്നാല്‍ ഡോക്ടര്‍ ആകുന്നതിന് മുമ്പേ മീനാക്ഷി അണിഞ്ഞത് മോഡലിന്റെ കുപ്പായമാണ്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന് മോഡലായാണ് മീനാക്ഷി മോഡലിങ് രംഗത്തേക്ക് കടക്കുന്നത്. ഒറ്റയ്ക്കല്ലായിരുന്നു മീനാക്ഷിയുടെ രംഗപ്രവേശം, അനിയത്തി മഹാലക്ഷ്മിയും കൂടെയുണ്ടായിരുന്നു.
താരങ്ങളെ പോലെ ഏറെ ആരാധകര്‍ ഉള്ളവര്‍ തന്നെയാണ് അവരുടെ മക്കളുടെ. അക്കൂട്ടത്തില്‍ ആരാധകര്‍ ഏറെയുള്ള ഒരാള്‍ തന്നെയാണ് നടന്‍ ദിലീപിന്റെ മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ദിലീപ്. ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ ഒന്നും തന്നെ ഇല്ലാതിരുന്ന മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചതോടെ നിരവധിയാളുകളാണ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. സിനിമാതാരം അല്ലാതിരുന്നിട്ട് കൂടി നിമിഷ നേരം കൊണ്ടാണ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മീനാക്ഷി ഉയരങ്ങള്‍ കീഴടക്കിയത്.
വെറും മീനാക്ഷിയല്ല, ഇപ്പോള്‍ ഡോക്ടര്‍ മീനാക്ഷിയാണ്. എന്നാല്‍ ഡോക്ടര്‍ ആകുന്നതിന് മുമ്പേ മീനാക്ഷി അണിഞ്ഞത് മോഡലിന്റെ കുപ്പായമാണ്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന് മോഡലായാണ് മീനാക്ഷി മോഡലിങ് രംഗത്തേക്ക് കടക്കുന്നത്. ഒറ്റയ്ക്കല്ലായിരുന്നു മീനാക്ഷിയുടെ രംഗപ്രവേശം, അനിയത്തി മഹാലക്ഷ്മിയും കൂടെയുണ്ടായിരുന്നു.
മോഡലിങ്ങിലേക്ക് കടന്നെങ്കിലും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പോസ്റ്റുമായി പങ്കിടാന്‍ മീനാക്ഷി മറന്നിരുന്നില്ല. വേണുവോളം സമയമെടുത്താണ് മീനാക്ഷി തന്റെ ഓരോ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുള്ളത്.
ഈയടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. മീനാക്ഷിക്ക് ഡെര്‍മെറ്റോളജിസ്റ്റാകാനാണ് താത്പര്യമെന്ന് ദിലീപ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരപുത്രി ഉപരിപഠനം നടത്താന്‍ ആരംഭിച്ചോ അല്ലെങ്കില്‍ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.
മീനാക്ഷി ബിരുദം സ്വീകരിക്കുന്ന ചടങ്ങ് കാണുന്നതിനായി കാവ്യയും ദിലീപും കോളേജിലെത്തിയിരുന്നു. മീനാക്ഷിയുടെ ഇരുവശത്തായി നില്‍ക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ബിരുദം നേടിയതിന് പിന്നാലെ മീനാക്ഷി മോഡലിങ് രംഗത്ത് സജീവമാകുകയായിരുന്നു.
Also Read: Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
ഇപ്പോഴിതാ മീനാക്ഷിയുടെ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉണ്ണി പി എസ് ആണ് താരപുത്രിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. കാവ്യയ്ക്കും മീനാക്ഷിക്കുമെല്ലാം എപ്പോഴും മേക്കപ്പ് ചെയ്യുന്നത് ഉണ്ണി പി എസ് തന്നെയാണ്.
എന്നാല്‍ മീനാക്ഷിയുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി. മീനാക്ഷിയുടെ സൗന്ദര്യത്തെ കുറിച്ചും ഉണ്ണി മനസുതുറക്കുന്നു. രണ്ട് കാതുകളിലും കമ്മലും, തലമുടിയില്‍ മുല്ലപ്പൂവും കയ്യില്‍ നേര്‍ത്ത വളകളും മാത്രം ധരിച്ചാണ് മീനാക്ഷി ഇത്തവണ എത്തിയത്.
ഉണ്ണി പി എസിന്റെ പോസ്റ്റ്
കഴുത്തില്‍ മാലയില്ല, വലിയ ആര്‍ഭാടങ്ങളൊന്നും തന്നെയില്ലാതെ താരപുത്രിയെ അണിയിച്ചൊരുക്കി എന്നതിനുള്ള ഉത്തരമാണ് ഉണ്ണി നല്‍കുന്നത്. മീനാക്ഷിയുടെ ഈ ഫോട്ടോ തന്റെ ഏറ്റവും മികച്ച വര്‍ക്കാണ്. മീനാക്ഷി സ്വാഭാവികമായും സുന്ദരി തന്നെ, അതിനാല്‍ മേക്കപ്പ് വളരെ കുറച്ച് മാത്രം മതി. മഞ്ഞുപോലെയുള്ള മേകപ്പും ബണ്‍ പോലുള്ള തലമുടിയും ചെയ്ത് ആ സൗന്ദര്യത്തിന് മാറ്റുകൂട്ടി എന്ന് മാത്രമെന്ന് ഉണ്ണി മീനാക്ഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.