Seema Vineeth: നീ ആണാണോ പെണ്ണാണോ… നോക്കട്ടെ! ബസിൽ വച്ച് വസ്ത്രം അഴിക്കാൻ ശ്രമിച്ചു; മനസ്സുതുറന്ന് സീമ വിനീത്
Makeup Artist Seema Vineeth Life Journey: ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയായി മാറുക എന്നത് നിസാരമല്ല. ശാരീരകമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിട്ടുവേണം പല കടമ്പകളും കടക്കാൻ. ഇപ്പോഴിതാ തൻ്റെ ജീവത യാത്രയിൽ അനുഭവിക്കേണ്ടി വന്ന നല്ലതും മോശമായതുമായി അനുഭവങ്ങൾ ഒരു സ്വകാര്യ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് സീമ വിനിത്.
ട്രാൻസ് കമ്മ്യൂണിറ്റിയെ അംഗീകരിക്കാൻ കഴിയാത്ത ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അതെല്ലാം മറികടന്നാണ് നിരവധി ആളുകൾ മുന്നോട്ടുവരുന്നത്. അവരെ ചൂഷണം ചെയ്യാനും അവരുടെ അവകാശങ്ങൾ നിഷേധിക്കാനുമാണ് ഇന്നും പലരും ശ്രമിക്കുന്നത്. എന്നാൽ ഇവയെല്ലാം തരണം ചെയ്ത് മുഖ്യധാര സമൂഹത്തിൽ ആ കമ്മ്യൂണിറ്റിയെ തന്നെ ഉയർത്തികാട്ടിയ നിരവധി ആളുകളുമുണ്ട്. അതിലൊരാളാണ് മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത്. ട്രാൻസ് വുമൺ എന്ന പേരിലെ അർത്ഥം തന്നെ മാറ്റിമറിച്ച കരത്തുറ്റ വ്യക്തി.
പല ജോലികൾ ചെയ്തും ഒരുപാട് കഷ്ടപ്പെട്ടുമാണ് ഇവരിൽ പലരും സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തുന്നത്. മേക്കപ്പ് എന്ന കലയിൽ തൻ്റെ കഴിവ് പ്രകടിപ്പിച്ച സീമയും കടന്നു വന്ന പാത അതികഠിനമായിരുന്നു. ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയായി മാറുക എന്നത് നിസാരമല്ല. ശാരീരകമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിട്ടുവേണം പല കടമ്പകളും കടക്കാൻ. ഇപ്പോഴിതാ തൻ്റെ ജീവത യാത്രയിൽ അനുഭവിക്കേണ്ടി വന്ന നല്ലതും മോശമായതുമായി അനുഭവങ്ങൾ ഒരു സ്വകാര്യ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് സീമ വിനിത്.
“കുടുംബത്തിൽ നിന്നും പുറത്തുനിന്നും നിരവധി അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ദേഹോപദ്രവമാണ് കൂടുതൽ കിട്ടിയത്. സ്കൂളിൽ പോകാൻ മടിച്ചിട്ടുണ്ട്. അവിടെയും ഉപദ്രവം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. വഴിയിൽ നിക്കുന്നവർ വരെ കുട്ടിക്കാലത്ത് തന്നെ ഉപദ്രവിച്ചിട്ടുണ്ട്. നീ ആണാണോ പെണ്ണാണോ… നോക്കട്ടെ ഞങ്ങൾക്ക് സംശയമുണ്ട് അത്തരത്തിലൊക്കെ ചൂഷണം ചെയ്തിട്ടുണ്ട്. അങ്ങനെ സഹിക്കാൻ കഴിയാതെ ഓടി നിലവിളിച്ച് പോകേണ്ടി വന്നിട്ടുണ്ട്. അറിഞ്ഞോണ്ടല്ല സ്ത്രീകളുടെ ചേഷ്ട്ടകൾ കാണിക്കുന്നത്. അത് നമ്മൾ പോലും അറിയാതെ സംഭവിക്കുന്നതാണ്.
1500 രൂപ മാസശമ്പളത്തിന് 14 വയസ്സിൽ ജോലി ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പോകാൻ ഭയമായിരുന്നു. കാരണം പോകുന്ന വഴിയിലുണ്ടാകുന്ന അനുഭവം വളരെ മോശമാണ്. മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ടായ അനുഭവം വളരെ മോശമായിരുന്നു. ഒരിക്കെ ഒരു മിമിക്രി ട്രൂപ്പിനൊപ്പം ജോലി ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. എല്ലാവരും ഉപയോഗിച്ച ശേഷമേ എനിക്ക് ബാത്റൂം പോലും തരികയുണ്ടായിരുന്നുള്ളൂ. എനിക്ക് ഫ്രഷായി വരാൻ സമയം എടുക്കും.
അങ്ങനെ ഞാൻ താമസിച്ചെത്തയപ്പോൾ ബസിൽ വച്ച് എന്നെ രണ്ടുപേർ ഉദ്രവിച്ചു. ആ ബസിൽ ധാരാളം ആളുകളുണ്ടായിരുന്നു. അവരുടെ മുന്നിൽവച്ച് നീ ആണാണോ പെണ്ണാണോ ഇത്രയും സമയം എന്തിനാണ് കുളിക്കാൻ എന്നൊക്കെ ചോദിച്ച് വളരെ മോശമായി എൻ്റെ ശരീരത്തിൽ കയറി പിടിക്കാനും ഒക്കെ ശ്രമിച്ചിട്ടുണ്ട്. എൻ്റെ വസ്ത്രം ഉൾപ്പെടെ അഴിക്കാൻ അവർ അന്ന് ശ്രമിച്ചു. പക്ഷേ ഞാൻ അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് വന്നു, മുഴുവൻ ട്രൂപ്പും സ്റ്റേഷനിൽ കയറേണ്ടി വന്നു. അത്രയും ആളുകളെ സ്റ്റേഷനിൽ കയറ്റിയതിൽ ഇന്നും എനിക്ക് വേദനയുണ്ടായിട്ടില്ല. അന്ന് കണ്ടുനിന്നവർ പോലും പ്രതികരിച്ചില്ല.
ഒരാൾ തെറ്റുചെയ്യുമ്പോൾ 10ൽ എട്ട് പേരെങ്കിലും അതിനെ എതിർക്കണം. അവർ മിണ്ടാതെ കണ്ടു നിന്നാൽ ആ തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അർത്ഥം. അവരെല്ലാം അത് നോക്കി നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷന്മാരും അതിലുണ്ടായിരുന്നു. ആരും എതിർത്തില്ല. അങ്ങനെ നോക്കിയാൽ അവരും തെറ്റുകാരാണ്. എല്ലാവരെയും കൊണ്ട് മാപ്പ് പറയിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ വളരെയധികം പിന്തുണച്ചു. അങ്ങനെയാണ് ആ പ്രശ്നം പരിഹരിക്കുന്നത്” സീമ പറഞ്ഞു.