5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Major Ravi: ”പണി’ എന്ന ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാകിയവരോട് ഒരു വാക്ക്’; മേജർ രവി

Major Ravi FB Post on Pani: 'ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാക്കിയവരോട്' എന്ന് പറഞ്ഞുകൊണ്ടാണ് മേജർ രവിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

Major Ravi: ”പണി’ എന്ന ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാകിയവരോട് ഒരു വാക്ക്’; മേജർ രവി
മേജർ രവി, ‘പണി’ പോസ്റ്റർ (Image Credits: Major Ravi Fcaebook, Joju Facebook)
nandha-das
Nandha Das | Updated On: 07 Nov 2024 10:27 AM

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘പണി’ ഒക്ടോബർ 24-നാണ് തീയറ്റേറുകളിൽ എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തിയത്. പുറത്തിറങ്ങിയത് മുതൽ ചിത്രത്തെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് മേജർ രവി സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ‘ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാക്കിയവരോട്’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

മേജർ രവിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

“എന്തൊരു മൈൻഡ് സെറ്റ് ആണിത്! ? ‘പണി’ എന്ന ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാകിയവരോട് ഒരു വാക്ക്. നിങ്ങളുടെ നിഷേധാത്മക വികാരങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സമാധാനത്തോടെ ജീവിക്കാൻ ദയവു ചെയ്ത് അനുവദിക്കുക. ഒരു നല്ല കൊമേർഷ്യൽ സിനിമയാണത്. ചിത്രത്തിൽ എല്ലാവരും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ വില്ലന്മാർക്കും പിന്നെ ജോജുവിനും ഒരു വലിയ ഉമ്മ. ഇതുപോലെ തന്നെ നന്നയി മുന്നോട്ട് പോവുക. ഒരു ചെറിയ നിർദേശം. ഹീറോയിൻ മിണ്ടാൻ വയ്യാത്ത കുട്ടിയായി തന്നെ അഭിനയിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു. എങ്കിൽ ക്ലൈമാക്സ്‌ ഒരു മാസ്സ് ഡയലോഗ് പറഞ്ഞു പൊട്ടിക്കാമായിരുന്നു. ലൈവ് യു ഓൾ. ഇന്ന് തന്നെ എല്ലാവരും പോയി സിനിമ കാണാൻ ഞാൻ റെക്കമൻഡ് ചെയ്യുന്നു. സ്നേഹം.”

 

 

ALSO READ: ‘പണി’ സിനിമയുടെ നെ​ഗറ്റീവ് റിവ്യൂ; നിരൂപകനെ ഭീഷണിപ്പെടുത്തി ജോജു ജോർജ്

കഴിഞ്ഞ ദിവസമാണ്, പണി സിനിമയുടെ റിവ്യൂ എഴുതിയ ആളെ നടൻ ജോജു ജോർജ് വിളിച്ച് ഭീഷണിപ്പെടുത്തി എന്ന വാർത്തകൾ ഉയരുന്നത്. പണി സിനിമയിലെ പീഡന രം​ഗങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് എന്ന യുവാവാണ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇതിൽ പ്രകോപിതനായാണ് നടൻ ആദർശിനെ ഭീഷണിപ്പെടുത്തിയത്. ആദർശ് സിനിമയെ മനപൂർവ്വം മോശമാക്കാൻ ശ്രമിച്ചുവെന്നാണ് നടന്റെ വാദം. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest News