Madanolsavam OTT: എന്തിന് കാത്തിരിപ്പ് ദേ മദനോത്സവം ഒടിടിയിലെത്തി; ഇവിടെ കാണാം
Suraj Venjaramoodu's Madanolsavam on OTT: തിയേറ്ററില്‍ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഒടിടിയിലേക്ക് എത്താതിരുന്ന ചിത്രങ്ങളുടെ കൂട്ടത്തിലും മദനോത്സവം സ്ഥാനം പിടിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുധീഷ് ഗോപിനാഥാണ് ചിത്രം ഒരുക്കിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റേതാണ് തിരക്കഥ.
സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവം എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. തിയേറ്ററില്‍ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഒടിടിയിലേക്ക് എത്താതിരുന്ന ചിത്രങ്ങളുടെ കൂട്ടത്തിലും മദനോത്സവം സ്ഥാനം പിടിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുധീഷ് ഗോപിനാഥാണ് ചിത്രം ഒരുക്കിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റേതാണ് തിരക്കഥ.
2023 ഏപ്രില്‍ 14നായിരുന്നു മദനോത്സവം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ റിലീസ് ചെയ്ത് നാളുകള്‍ പിന്നിട്ടിട്ടും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്താതിരുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ചിത്രം ഒടിടിയിലെത്തി എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതില്‍ ഫലമുണ്ടായില്ല. എന്നാല്‍ ഒടുക്കം മദനോത്സവം ഒടിടിയില്‍ (Madanolsavam OTT) എത്തിയിരിക്കുകയാണ്.
എവിടെ കാണാം
ഇന്ത്യക്ക് പുറത്ത് മദനോത്സവം ആമസോണ്‍ പ്രൈം വീഡിയോയിലാണ് മദനോത്സവം ഒടിടി റിലീസ് ചെയ്തിരുന്നത്. ആമസോണ്‍ പ്രൈം വീഡിയോ വഴി തന്നെയാണ് ഇന്ത്യക്കാര്‍ക്കായി ചിത്രം എത്തിയിരിക്കുന്നത്. മനോരമ മാക്‌സും ആമസോണ്‍ പ്രൈം വീഡിയോയുമാണ് മദനോത്സവത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആമസോണ്‍ തന്നെ ഇന്ത്യയില്‍ സംപ്രേഷണം നടത്തുകയായിരുന്നു.
എന്തുകൊണ്ട് വൈകി?
തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിക്കാനാകാതിരുന്നത് തന്നെയാണ് മദനോത്സവത്തെ പ്രതികൂലമായി ബാധിച്ചത്. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ നെറ്റ്ഫ്‌ളിക്‌സ്, സൈന പ്ലേ എന്നിവ സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ആമസോണ്‍ പ്രൈം വീഡിയോ ചിത്രം ഏറ്റെടുക്കുകയായിരുന്നു. മാത്രമല്ല, അജിത്ത് വിനായക് ബാനറില്‍ പുറത്തിറങ്ങിയ ബാന്ദ്ര, കനകരാജ്യം, സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങളുടെ പരാജയവും മദനോത്സവത്തെയും ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: Kadakan OTT : അവസാനം കടകനും ഒടിടിയിലേക്ക്; സംപ്രേഷണം 20-ാം തീയതി മുതൽ
വിജയം നേടാനാകാതെ മദനോത്സവം
പബ്ലിസിറ്റി ഉള്‍പ്പെടെ ആകെ 5.25 കോടി ബജറ്റിലാണ് മദനോത്സവം ഒരുങ്ങിയത്. എന്നാല്‍ ഈ തുക പോലും ചിത്രത്തിന് സാധിച്ചിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് മൂന്ന് കോടിയോളം രൂപയാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രത്തിന് നേടാന്‍ സാധിച്ചത്. കേരളത്തില്‍ നിന്നും രണ്ട് കോടിയിലധികം രൂപയാണ് മദനോത്സവം നേടിയത്.
മദനോത്സവം
ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമാണ് മദനോത്സവം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ സുരാജിനെ കൂടാതെ ബാബു ആന്റണി, രാജേഷ് മാധവന്‍, ഭാമ, രഞ്ജി കണ്‍കോള്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.