Madanolsavam OTT : ഉറപ്പിച്ചു കഴിഞ്ഞു; മദനോത്സവം ഡിസംബറിൽ ഒടിടിയിൽ എത്തും

Madanolsavam OTT Release Date And Platform : 2023 ഏപ്രിലിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മദനോത്സവം. റിലീസായി ഏറെ നാളുകൾക്ക് ശേഷമാണ് മദനോത്സവം ഒടിടിയിൽ എത്തുന്നത്

Madanolsavam OTT : ഉറപ്പിച്ചു കഴിഞ്ഞു; മദനോത്സവം ഡിസംബറിൽ ഒടിടിയിൽ എത്തും

മദനോത്സവം സിനിമ പോസ്റ്റർ

Updated On: 

26 Nov 2024 20:25 PM

തിയറ്ററുകളിൽ റിലീസായിട്ടും ഒടിടിയിൽ എത്താൻ സാധിക്കാത്ത ചിത്രങ്ങളിൽ ഒന്നാം മദനോത്സവം. സുരാജ് വെഞ്ഞാറാമൂട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവാഗതനായ സുധീഷ് ഗോപിനാഥാണ് ഒരുക്കിയത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് മദനോത്സവത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് (2023 ഏപ്രിൽ 14) മദനോത്സവം തിയറ്ററുകളിൽ എത്തിയത്. എന്നാൽ റിലീസായി ഒന്നര വർഷം പിന്നിടുമ്പോഴും ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിരുന്നില്ല. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം മദനോത്സവം ഉടൻ ഒടിടിയിലേക്കെത്തുന്നു (Madanolsavam OTT) എന്നാണ് സൂചന.

മദനോത്സവം ഒടിടി

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ മദനോത്സവം ഉടൻ ഒടിടിയിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ആ സൂചനകൾ ശരിവെക്കുന്നവിധമുള്ള റിപ്പോർട്ട് പങ്കുവെച്ചിരിക്കുകയാണ് ഒടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമം. മദനോത്സവത്തിൻ്റെ ഒടിടി അവകാശം മനോരമ ഗ്രൂപ്പ് സ്വന്തമാക്കിയെന്നും ഡിസംബറിൽ മനോരമ മാക്സിലൂടെ ചിത്രം സംപ്രേഷണം ചെയ്യുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം നേരത്തെ ആമോസൺ പ്രൈം വീഡിയോയിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യയുള്ള പ്രേക്ഷകർക്ക് പ്രൈം വീഡിയോയിൽ മദനോത്സവം കാണാൻ സാധിക്കുന്നില്ലയാരുന്നു.

ALSO READ : Divya Prabha : അത് ഇവിടെയുള്ളവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ, ഗെയിം ഓഫ് ത്രോൺസിലെ ദൃശ്യങ്ങൾ അവർക്ക് പ്രശ്നമില്ല: ദിവ്യ പ്രഭ

എന്തുകൊണ്ട് മദനോത്സവത്തിൻ്റെ ഒടിടി വൈകുന്നു?

തിയറ്ററിൽ റിലീസായതിന് തൊട്ടുപിന്നാലെ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർക്ക് ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിൽക്കാൻ സാധിച്ചിരുന്നില്ലയെന്ന് ഒടിടി പ്ലേ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മദോനത്സവത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ്, സൈന പ്ലേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടാതെ ഇന്ത്യക്ക് പുറത്ത് ചില രാജ്യങ്ങളിൽ സംപ്രേഷണം ആരംഭിച്ചതും മറ്റു ചില സംശങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബോക്സ്ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിക്കാനാകാതെ തിയറ്ററിൽ നിന്നും പോയത് ചിത്രത്തിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് വിൽപനയെ ബാധിച്ചു. ഇത് കൂടാതെ അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ തിയറ്ററിൽ എത്തിട്ടുള്ള ദിലീപിൻ്റെ ബാന്ദ്ര, കനകരാജ്യം, നിവിൻ പോളിയുടെ സാറ്റർഡെ നൈറ്റ് തുടങ്ങിയ മറ്റ് ചിത്രങ്ങളും ബോക്സ്ഓഫീസിൽ നിറമങ്ങയത് മദനോത്സവത്തിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് വിൽപനയെ ബാധിച്ചേക്കാം.

മദനോത്സവം ബോക്സ്ഓഫീസ്

റിലീസായി ഒരാഴ്ച കൊണ്ട് മദനോത്സവത്തിന് മൂന്ന് കോടിയോളം രൂപയാണ് ബോക്സഓഫീസിൽ നിന്നും നേടാനായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നച്. രണ്ട് കോടിയിൽ അധികം നേടിയത് കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്നും മാത്രമാണ്. 5.25 കോടി രൂപയാണ് സിനിമയുടെ ആകെ ബജറ്റ്. ഇതിൽ ഡിജിറ്റൽ, പ്രിൻ്റ് പബ്ലിസിറ്റിയും ഉൾപ്പെടുന്നുണ്ട്. അങ്ങനെയങ്കിൽ ചിത്രം ബോക്സ്ഓഫീസിൽ പരാജയമണെന്നുള്ള നിഗമനത്തിലേക്ക് എത്തി ചേരേണ്ടി വരും.

മദനോത്സവം സിനിമ

ഒരു പൊളിറ്റിക്കൽ സറ്റെയർ എന്ന ഴോൺറെയിൽ ഉൾപ്പെടുന്ന ചിത്രമാണ് മദനോത്സവം. അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് സിനിമ നർമിച്ചിരിക്കുന്നത്. കൂടാതെ സൈന മൂവീസു നിർമാണത്തിൽ പങ്കാളിയാണ്യ സുരാജ് വെഞ്ഞാറമൂടിന് പുറമെ അക്ഷൻ ഹീറോ ബാബു ആൻ്റണി, രാജേഷ് മാധവൻ, ഭാമ അരുൺ, രഞ്ജി കൺകോൾ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇ സന്തോഷ് കുമാറിൻ്റെയാണ് ചിത്രത്തിൻ്റെ കഥ. ഷെഹ്നാദ് ജെലാലാണ് ഛായാഗ്രാഹകൻ. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ