5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Madanolsavam OTT : ഇനി കാത്തിരിപ്പ് വേണ്ട; സൂരാജിൻ്റെ മദനോത്സവം ഒടിടിയിലേക്ക് വരുന്നു

Madanolsavam OTT Release Date And Platform : ആമസോൺ പ്രൈം വീഡിയോയിൽ മദനോത്സവം ലഭിക്കുമെങ്കിലും അത് ഇന്ത്യയിലുള്ള പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ല. 2023 ഏപ്രിലിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മദനോത്സവം

Madanolsavam OTT : ഇനി കാത്തിരിപ്പ് വേണ്ട; സൂരാജിൻ്റെ മദനോത്സവം ഒടിടിയിലേക്ക് വരുന്നു
മദനോത്സവം സിനിമ പോസ്റ്റർ (Image Courtesy : Suraj Venjaramoodu Facebook)
jenish-thomas
Jenish Thomas | Updated On: 25 Nov 2024 19:19 PM

തിയറ്ററുകളിൽ റിലീസായി ഏറെ നാളുകൾ പിന്നിട്ടിട്ടും ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ സാധിക്കാത്ത ചിത്രങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ സിനിമയാണ് മദനോത്സവം. സുരാജ് വെഞ്ഞാറാമൂടിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് സുധീഷ് ഗോപിനാഥ് ഒരുക്കിയ ചിത്രമാണ് മദനോത്സവം. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് മദനോത്സവത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. 2023 ഏപ്രിൽ 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം റിലീസായി ഒന്നര വർഷം പിന്നിടുമ്പോഴും ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ പോലും റിലീസായിട്ടില്ല. ഇപ്പോഴിതാ മദനോത്സവം ഒടിടിയിലേക്കെത്തുന്നു (Madanolsavam OTT) എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മദനോത്സവം ഒടിടി

ഓൺലൈൻനിൽ മദനോത്സവത്തിൻ്റെ ഒടിടിയെ കുറിച്ച് തിരയുമ്പോൾ ആമസോൺ പ്രൈം വീഡിയോ ലഭ്യമാണെന്ന് കാണാൻ സാധിക്കും. എന്നാൽ ഇന്ത്യക്ക് പുറത്ത് ഏതാനും രാജ്യങ്ങളിൽ മാത്രമാണ് മദനോത്സവം പ്രൈം വീഡിയോയിൽ നിലവിൽ ലഭ്യമായിരിക്കുന്നത്. പക്ഷെ ചിത്രം ഇന്ത്യയിലെ പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ല. എന്നാൽ ചിത്രം ഇപ്പോൾ ഇന്ത്യയിലെ പ്രേക്ഷകർക്ക് ഉടൻ ലഭ്യമാകുമെന്നുള്ള സൂചനകളാണ് ചില റിപ്പോർട്ടുകൾ നൽകുന്നത്. മനോരമ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ മാനോരമ മാക്സ് മദനോത്സവത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്നാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മാനോരമ മാക്സും ആമസോൺ പ്രൈം വീഡിയോയും തമ്മിൽ ചില ചിത്രങ്ങളിൽ ഡീൽ നിൽക്കുന്നതിനാൽ ചിത്രം ഇന്ത്യലെ പ്രൈം വീഡിയോ പ്രേക്ഷകർക്കും കാണാൻ സാധിച്ചേക്കും. അതേസമയം മദനോത്സവത്തിൻ്റെ ഒടിടി റിലീസിനെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം മനോരമ മാക്സോ സിനിമയുടെ അണിയറപ്രവർത്തകരോ ഇതുവരെ അറിയിച്ചിട്ടില്ല.

ALSO READ : Idiyan Chandhu OTT : വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഇടിപടം; ഇടിയൻ ചന്തു ഒടിടിയിൽ എത്തി

എന്തുകൊണ്ട് മദനോത്സവത്തിൻ്റെ ഒടിടി വൈകുന്നു?

മദോനത്സവത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ്, സൈന പ്ലേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ ഇന്ത്യക്ക് പുറത്ത് മറ്റ് രാജ്യങ്ങളിൽ സംപ്രേഷണം ആരംഭിച്ചതും ചില സംശങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ബോക്സ്ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിക്കാനാകാതെ തിയറ്ററിൽ നിന്നും പോയത് ചിത്രത്തിൻ്റെ ഒടിടി വിൽപനയെ ബാധിച്ചിരുന്നു. ഇത് കൂടാതെ അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ തിയറ്ററിൽ എത്തിട്ടുള്ള ബാന്ദ്ര, കനകരാജ്യം, സാറ്റർഡെ നൈറ്റ് തുടങ്ങിയ മറ്റ് ചിത്രങ്ങളും ബോക്സ്ഓഫീസിൽ നിറമങ്ങയത് മദനോത്സവത്തെ ഒടിടി വിൽപനയെ ബാധിച്ചേക്കാം.

മദനോത്സവം ബോക്സ്ഓഫീസ്

ഇംഗ്ലീഷ് മാധ്യമമായ ടൈം ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം റിലീസായി ഒരാഴ്ച കൊണ്ട് മദനോത്സവത്തിന് മൂന്ന് കോടിയോളം രൂപയാണ് ബോക്സഓഫീസിൽ നിന്നും നേടാനായത്. കേരളത്തിൽ നിന്നും മാത്രം രണ്ട് കോടിയിൽ അധികം ചിത്രം നേടിട്ടുണ്ടായിരുന്നു. പബ്ലിസിറ്റി ഉൾപ്പെടെ സിനിമയുടെ ആകെ ബജറ്റ് 5.25 കോടിയാണ്. അങ്ങനെയങ്കിൽ പറത്തക്ക പ്രകടനം സുരാജ് വെഞ്ഞാറമൂടിൻ്റെ സിനിമയ്ക്ക് ബോക്സ്ഓഫീസിൽ കാഴ്ചവെക്കാനായില്ല.

മദനോത്സവം സിനിമ

പൊളിറ്റിക്കൽ സറ്റെയർ എന്ന ഴോൺറെയിൽ ഒരുക്കിയ ചിത്രമാണ് മദനോത്സവം. അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് സിനിമ നർമിച്ചിരിക്കുന്നത്. സുരാജിന് പുറമെ ബാബു ആൻ്റണി, രാജേഷ് മാധവൻ, ഭാമ അരുൺ, രഞ്ജി കൺകോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇ സന്തോഷ് കുമാറിൻ്റെയാണ് കഥ. ഷെഹ്നാദ് ജെലാലാണ് ഛായാഗ്രാഹകൻ. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.