Maala Parvathi: നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല, ഇത് കോമഡിയല്ല കുറ്റകൃത്യമാണ്
Shine Tom Chacko Drug Case: പരാതി വിൻസി തന്നെ ഫിലിം ചേംബറിന് നൽകിയിരുന്നു. തുടർന്ന ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന വിവരങ്ങളും പുറത്തു വന്നു. ഇതോടെ നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോയെ പറ്റി നടത്തിയ പരാമർശത്തിൽ വ്യക്തത വരുത്തി നടി മാല പാർവ്വതി. താൻ ഉദ്ദേശിച്ചത് അങ്ങനെ അല്ലെന്നും പ്രേക്ഷകർ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ലെന്നും മാല പാർവ്വതി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അഭിമുഖങ്ങളിൽ ഷൈൻ ചെയ്യുന്ന പലകാര്യങ്ങളും സെറ്റിൽ ചെയ്യാറില്ലെന്നും ഏഴെട്ട് പടം ചെയ്തിട്ടുണ്ടെന്നും മാല പാർവ്വതി പറയുന്നു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യുമെന്നും തൻ്റെ പോസ്റ്റിൽ മാല പാർവ്വതി ചൂണ്ടിക്കാട്ടുന്നു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് താൻ പ്രതകരിച്ചതെന്നും അതിൻ്റെ പേരിൽ അവർ ഒറ്റപ്പെടാൻ പോകുന്നില്ലെന്നും മാല പാർവ്വതി പറയുന്നുണ്ട്. തനിക്ക് വിശദീകരിക്കാൻ കഴിയാത്ത കാര്യം പറഞ്ഞ് തുടങ്ങി തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അത് മനസ്സിലാക്കുന്നുവെന്നും മാല പാർവ്വതി പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ
സിനിമാ സെറ്റിൽ ഒരു നടൻ ലഹരി ഉപയോഗിക്കുകയും പിന്നീട് മോശമായി പെരുമാറുകയും ചെയ്തെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതിയാണ് എല്ലാ വിവാദങ്ങൾക്കും തുടക്കം. പരാതി വിൻസി തന്നെ ഫിലിം ചേംബറിന് നൽകിയിരുന്നു. തുടർന്ന ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന വിവരങ്ങളും പുറത്തു വന്നു. ഇതോടെ നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. മാലാ പാർവ്വതിയും, സ്വാസികയുമാണ് ഷൈൻ സെറ്റിൽ വളരെ മാന്യമായ പെരുമാറ്റമായിരുന്നു എന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത് വലിയ വിവാദത്തിന് വഴി തെളിച്ചു. അതേസമയം നടൻ്റെ പേര് പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് പുറത്തായതോടെ തനിക്കും പ്രശ്നങ്ങളായെന്ന് പരാതിക്കാരി വിൻസിയും നിലപാടെടുത്തു. എന്തായാലും പോലീസ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് താരത്തിനായുള്ള അന്വേഷണവും ശക്തമാക്കിയിരിക്കുകയാണ്.