AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maala Parvathi: ‘കൂടെ വരട്ടേയെന്ന് ചോദിക്കുന്നവരോട്‌’പോടാ’ എന്ന് പറഞ്ഞാല്‍ പോരേ? അത് വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കണോ?’

Maala Parvathi on the problems faced by women: എല്ലാ കാലത്തും കുറ്റം പറയാനും, അപവാദം പ്രചരിപ്പിക്കാനും ആള്‍ക്കാരുണ്ടാകും. അവരെ സീരിയസായി എടുത്താല്‍ ജീവിതത്തില്‍ വളരാനാകില്ല. ജോലി ചെയ്യുന്നതിലാണ് നമ്മുടെ ഫോക്കസ്. മറ്റുള്ളവരെ അതിന്റേതായ പ്രാധാന്യത്തില്‍ തള്ളിക്കളയണം. ആവശ്യമുള്ള പ്രാധാന്യം കൊടുത്താല്‍ മതി. അതിനപ്പുറം ഒരു പ്രാധാന്യം കൊടുക്കരുതെന്നും മാലാ പാര്‍വതി

Maala Parvathi: ‘കൂടെ വരട്ടേയെന്ന് ചോദിക്കുന്നവരോട്‌’പോടാ’ എന്ന് പറഞ്ഞാല്‍ പോരേ? അത് വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കണോ?’
മാലാ പാര്‍വതി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 18 Apr 2025 16:23 PM

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, അത് നേരിടേണ്ട രീതികളെക്കുറിച്ചും സംസാരിച്ച് നടി മാലാ പാര്‍വതി. ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറയുമ്പോള്‍, താനും കൂടെ വരട്ടേയെന്ന് ചോദിക്കുന്നവരോട് ‘പോടാ’ എന്ന് പറഞ്ഞാല്‍ പോരേയെന്ന് മാലാ പാര്‍വതി ചോദിച്ചു. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേയുള്ളൂവെന്നും, അതൊക്കെ വലിയ ഒരു വിഷയമായിട്ട് മനസില്‍ കൊണ്ടു നടക്കേണ്ട കാര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ ഒന്നും നിലനില്‍ക്കാന്‍ പറ്റില്ല. റോഡില്‍ ഇറങ്ങിയാല്‍ ബസും ലോറിയുമൊക്കെ വരും. അതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ല, ഇറങ്ങി നടന്നില്ല എന്നും പറഞ്ഞ് ജീവിതത്തില്‍ പോയാല്‍ ആര്‍ക്കാണ് നഷ്ടം വരുന്നതെന്നും മാലാ പാര്‍വതി ചോദിച്ചു.

സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍, ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അപ്പോള്‍ അങ്ങനെ ആള്‍ക്കാര്‍ ഉള്ളതുകൊണ്ട് നമ്മള്‍ വീട്ടിലിരിക്കാന്‍ തീരുമാനിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഇരിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ട ഒരു സ്‌കില്ലാണെന്നും മാലാ പാര്‍വതി അഭിപ്രായപ്പെട്ടു.

എല്ലാ സമയത്തും പോസിബിള്‍ അല്ലെങ്കിലും, ചില സമയത്തെങ്കിലും അത് ഒരു വലിയ വിഷയമാക്കി കഴിഞ്ഞാല്‍ ‘ഞാന്‍ ഭയങ്കര ഇന്റിമിഡേറ്റഡ് ആണ്, എങ്ങനെ ജോലി ചെയ്യും, എല്ലാവരും അറ്റാക്ക് ചെയ്യുകയാണ്’ എന്ന മോഡിലോട്ട് പോകും. ഇങ്ങനെയുള്ളതെല്ലാം റിയാലിറ്റിയാണ്. ഇതിന്റെ ഇടയ്ക്ക് നിന്നേ ജോലി ചെയ്യാന്‍ പറ്റൂ. അവരെ തോല്‍പിച്ച് മുന്നോട്ടുപോകണം. അങ്ങനെയാണെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. എല്ലാ കാലത്തും ഇതുണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്നും പാര്‍വതി പറഞ്ഞു.

Read Also: Maala Parvathi: നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല, ഇത് കോമഡിയല്ല കുറ്റകൃത്യമാണ്

എല്ലാ കാലത്തും കുറ്റം പറയാനും, അപവാദം പ്രചരിപ്പിക്കാനും ആള്‍ക്കാരുണ്ടാകും. അവരെ സീരിയസായി എടുത്താല്‍ ജീവിതത്തില്‍ വളരാനാകില്ല. ജോലി ചെയ്യുന്നതിലാണ് നമ്മുടെ ഫോക്കസ്. മറ്റുള്ളവരെ അതിന്റേതായ പ്രാധാന്യത്തില്‍ തള്ളിക്കളയണം. ആവശ്യമുള്ള പ്രാധാന്യം കൊടുത്താല്‍ മതി. അതിനപ്പുറം ഒരു പ്രാധാന്യം കൊടുക്കരുത്. നമ്മള്‍ ജോലി ചെയ്യുമെന്ന വാശി വേണമെന്നും പാര്‍വതി വ്യക്തമാക്കി. ‘മൂവി വേള്‍ഡ് മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.