5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asif Ali: ദുബായിലെ ആഡംബര ഉല്ലാസനൗക ഇനി നടൻ ആസിഫ് അലിയുടെ പേരിൽ അറിയപ്പെടും

Asif Ali Luxury Yacht: സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിതെന്ന് വൃത്തങ്ങൾ പറഞ്ഞു. ആഡംബര നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു.

Asif Ali: ദുബായിലെ ആഡംബര ഉല്ലാസനൗക ഇനി നടൻ ആസിഫ് അലിയുടെ പേരിൽ അറിയപ്പെടും
Asif Ali.
neethu-vijayan
Neethu Vijayan | Updated On: 22 Jul 2024 14:11 PM

നടൻ ആസിഫ് അലിക്ക് (Asif Ali) ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക് (Luxury Yacht) അദ്ദേഹത്തിന്റെ പേര് നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റി ആസിഫ് അലിയുടെ പേര് നൽകിയത്. സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിതെന്ന് വൃത്തങ്ങൾ പറഞ്ഞു. ആഡംബര നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു.

നൗകയുടെ രജിസ്‌ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകുമെന്നാണ് റിപ്പോർട്ട്. മറ്റൊരു തലത്തിലേക്ക് പോകുമായിരുന്ന വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കി. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്‌ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന് പേര് നൽകിയിരിക്കുന്നത്.

ALSO READ: അദ്ദേഹവും നല്ല ടെൻഷനിലായിരുന്നു, എനിക്ക് അതിൽ 100 ശതമാനവും വിഷമമില്ല- ആസിഫലി മാധ്യമങ്ങളോട്

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറുകയായിരുന്നു. തുടർന്ന് ജയരാജ്, രമേശ് നാരായണന് പുരസ്‌കാരം നൽകി.

എന്നാൽ സംഭവത്തിൽ തനിക്ക് വിഷമമില്ലെന്ന് പറഞ്ഞ് ആസിഫ് അലി പിന്നീട് രം​ഗത്തെത്തിയിരുന്നു. അദ്ദേഹം ഒരിക്കലും മന:പൂർവ്വം അങ്ങനെ ചെയ്യുന്നയാളല്ല. അദ്ദേഹമല്ല ഒരു കലാകാരനും അങ്ങനെ ചെയ്യില്ലെന്നും ആസിഫലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ആസിഫലിക്ക് താൻ മെസ്സേജ് അയച്ചിരുന്നെന്നും ഉടൻ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാൻ വരാമെന്നും പറഞ്ഞതായും രമേശ് നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൻ്റെ മാനസികാവസ്ഥ മനസ്സിലാക്കിയതിൽ ആസിഫിന് നന്ദിയുണ്ടെന്നും അത് ആസിഫിൻറെ ​മഹത്വം ആണെന്നും രമേശ് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അവാർഡ് വിവാദം സംബന്ധിച്ച അത് സംഭവിച്ചും പോയതാണെന്നും തൻ്റെ മകൾക്കെതിരെ പോലും സൈബർ അറ്റാക്ക് നടക്കുന്നുവെന്നും രമേശ് നാരായണൻ വ്യക്തമാക്കി.