5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lucky Baskhar OTT : അങ്ങനെ ഒരു വർഷത്തിന് ശേഷം ഒരു ദുൽഖർ ചിത്രം ഒടിടിയിലേക്ക് വരുന്നു; ലക്കി ഭാസ്കർ എന്ന്, എപ്പോൾ, എവിടെ കാണാം?

Lucky Baskhar OTT Release Date And Platform : ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. 1980 കാലഘട്ടത്തിലെ കഥയാണ് ലക്കി ഭാസ്കറിലൂടെ പറയുന്നത്.

Lucky Baskhar OTT : അങ്ങനെ ഒരു വർഷത്തിന് ശേഷം ഒരു ദുൽഖർ ചിത്രം ഒടിടിയിലേക്ക് വരുന്നു; ലക്കി ഭാസ്കർ എന്ന്, എപ്പോൾ, എവിടെ കാണാം?
ലക്കി ഭാസ്കർ സിനിമ പോസ്റ്റർ (Image Courtesy : Dulquer Salmaan Facebook)
jenish-thomas
Jenish Thomas | Published: 21 Nov 2024 18:29 PM

തുടർ വിജയങ്ങൾക്ക് ശേഷം തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു ബ്രാൻഡായി മറിയിരിക്കുകയാണ് മലയാളി താരം ദുൽഖർ സൽമാൻ (Dulquer Salmaan). ലക്കി ഭാസ്കർ തെലുങ്ക് ആരാധകർ ഏറ്റെടുത്തതോടെ ദുൽഖർ സൽമാൻ തൻ്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. 100 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ ഇപ്പോഴിതാ ദുൽഖർ ചിത്രം ലക്കി ഭാസ്കർ ഒടിടിയിലേക്കെത്താൻ (Lucky Baskhar OTT) ഒരുങ്ങുകയാണ്. യുഎസ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ലക്കി ഭാസ്കറിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ലക്കി ഭാസ്കർ എപ്പോൾ ഒടിടിയിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

ലക്കി ഭാസ്കർ ഒടിടി

നെറ്റ്ഫ്ലിക്സാണ് ലക്കി ഭാസ്കറിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഈ മാസം നവംബർ 30ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതേസമയം നെറ്റ്ഫ്ലിക്സോ ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ വിവരം പങ്കുവെച്ചിട്ടില്ല.

ALSO READ : I Am Kathalan OTT : ബോക്സ്ഓഫീസ് ഹാക്കിങ് കഴിഞ്ഞു ഐ ആം കാതലൻ ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ഒരു വർഷത്തിന് ശേഷം ഒടിടിയിൽ എത്തുന്ന ഒരു ദുൽഖർ ചിത്രം

കഴിഞ്ഞ വർഷം ഇറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ഒടിടിയിൽ എത്തുന്ന ദുൽഖർ ചിത്രമാണ് ലക്കി ഭാസ്കർ. ഇതിനിടെ ദുൽഖർ കാമിയോ വേഷത്തിലെത്തിയ കൽക്കി എന്ന സിനിമ ഒടിടിയിൽ എത്തിയെങ്കിലും ഒരു ദുൽഖർ ചിത്രം ഒടിടിയിൽ എത്തുന്നത് ഒരു വർഷത്തിന് ശേഷം. കിങ് ഓഫ് കൊത്തയ്ക്ക് പുറമെ ദുൽഖറിൻ്റേതായി വെബ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് ഒടിടിയിൽ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ഗൺസ് ആൻഡ് ഗുലാബ്സ് റിലീസായത്.

ലക്കി ഭാസ്കർ ബോക്സ്ഓഫീസ്

റിലീസായി 20 ദിവസം കൊണ്ട് ലക്കി ഭാസ്കർ ആഗോളതലത്തിൽ 100 കോടി പിന്നിട്ടത്. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്നും 60 കോടിയിൽ അധികം ദുൽഖർ ചിത്രം നേടി. കേരളത്തിൽ നിന്നും 17 കോടിയിൽ അധികം ചിത്രം നേടി. തമിഴ്നാട് കളക്ഷൻ 13 കോടിയോളമാണ്. അതേസമയം ശിവകാർത്തികേയൻ നായകനായി എത്തിയ തമിഴ് ചിത്രം അമരന് കൂടുതൽ ശ്രദ്ധ ലഭിച്ചത് സിനിമയുടെ ബോക്സ്ഓഫീസ് പ്രകടനത്തെ നേരിയതോതിൽ ബാധിച്ചിരുന്നു. 250 കോടിയിൽ അധികമാണ് അമരൻ ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്.

ലക്കി ഭാസ്കർ സിനിമ

ദുൽഖറിൻ്റെ കരിയറിലെ നാലാമത്തെ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. 1980 കാലഘട്ടത്തെ ആസ്പദമാക്കി വെങ്കി അട്ടലൂരിയാണ് ലക്കി ഭാസ്കർ ചിത്രം ഒരുക്കിയിരിക്കുന്നത്. സിത്താര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായി സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിൻ്റെ നായിക. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ജിവി പ്രകാശാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ലക്കി ഭാസ്ക്കർ, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.

Latest News