Lovely Movie: പാച്ചനായി ജോമോൻ! ഷൈനായി പ്രശാന്ത് മുരളി; ‘ലൗലി’യിലെ ക്യാരക്ടർ പോസ്റ്ററുകൾ
ഇതിനോടകം "ലൗലി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രം ഒരു സെമി ഫാൻ്റസി വിഭാഗത്തിൽ പെടുന്നവെയാണെന്ന് റിപ്പോർട്ടുകളുണ്ട്

ടമാർ പഠാറിന് ശേഷം ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ എത്തുന്ന “ലൗലി”യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. പ്രശാന്ത് മുരളിയും ജോമോൻ ജ്യോതിരുമാണ് പാച്ചനും ഷൈനും എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത് ഈച്ചയാണ്, കൂടാതെ മാത്യു തോമസും നായക വേഷത്തിൽ എത്തുന്നു. കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ചിത്രം മേയ് 2ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
ഇതിനോടകം “ലൗലി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രം ഒരു സെമി ഫാൻ്റസി വിഭാഗത്തിൽ പെടുന്നവെയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഡോ. അമർ രാമചന്ദ്രനും ശരണ്യയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാത്യു തോമസിനൊപ്പം മനോജ് കെ. ജയൻ, കെ.പി.എ.സി ലീല എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസ്, നേനി എന്റർടെയിൻമെൻറ് എന്നിവയുടെ ബാനറിലാണ് “ലൗലി” നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു മനോഹരമായ ഫാൻ്റസി അനുഭവം നൽകുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.