5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ

Lovely Movie To Hit Theatres On May 2: മാത്യു തോമസും ഈച്ചയും പ്രധാന കഥാപാത്രങ്ങളാവുന്ന ലൗലി എന്ന സിനിമ മെയ് രണ്ടിന് റിലീസാവും. ദിലീഷ് കരുണാകരൻ്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയാണ് ലൗലി.

Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ
ലൗലിImage Credit source: Social Media
abdul-basith
Abdul Basith | Published: 13 Apr 2025 11:21 AM

മാത്യു തോമസ് നായകനാവുന്ന ത്രീഡി ചിത്രം ലൗലി മെയ് രണ്ടിന് തീയറ്ററുകളിലെത്തും. ഈ നായികയായി എത്തുന്ന സിനിമ ദിലീഷ് കരുണാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. 2014ൽ പുറത്തിറങ്ങിയ ടമാർ പടാർ എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലൗലി.

ഒരു അനിമേറ്റഡ് ക്യാരക്ടർ പ്രഥാന കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. മലയാളത്തിൽ സജീവമായ ഒരു താരമാണ് ലൗലിയിലെ നായികയായ ഈച്ചയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. സെമി ഫാൻ്റസി ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മാത്യു തോമസിനൊപ്പം മനോജ് കെ ജയൻ, കെപിഎസി ലീല തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തും.

വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ലൗലി നിർമ്മിച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പൊന്മാൻ സിനിമയുടെ സംവിധായകൻ ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈൻ.

ടുഡി അനിമേറ്ററായാണ് ദിലീഷ് കരുണാകരൻ കരിയർ ആരംഭിച്ചത്. ദിലീഷ് നായർ എന്നായിരുന്നു അന്നത്തെ പേര്. 2011ൽ സാൾട്ട് ആൻഡ് പെപ്പർ എന്ന ആഷിഖ് അബു സിനിമയ്ക്കായി തിരക്കഥയൊരുക്കി സിനിമാ കരിയർ ആരംഭിച്ചു. ശ്യാം പുഷ്കരനായിരുന്നു സഹ തിരക്കഥാകൃത്ത്. പിന്നീട് ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകൾക്കും തിരക്കഥയെഴുതി.

2019ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മാത്യു തോമസ് സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ തുടങ്ങി വിവിധ സിനിമകളിൽ അഭിനയിച്ച മാത്യു വിജയ് ചിത്രം ലിയോയിലൂടെ തമിഴിലും അരങ്ങേറി. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ആണ് താരത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.