ഗ്രേസായി അശ്വതി; ലൗലിയുടെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്ത്
ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.

പുതിയ ത്രീഡി ചിത്രം ‘ലൗലി’യുടെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി. ചിത്രത്തിൽ ഗ്രേസ് എന്ന കഥാപാത്രമായെത്തുന്ന അശ്വതിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രം മെയ് 2-നാണ് റിലീസ് ചെയ്യുന്നത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരനാണ് ലൗലി സംവിധാനം ചെയ്യുന്നത്. വേനലവധിക്ക് കുട്ടി പ്രേക്ഷകരെയും കൂടിയാണ് ചിത്രം ലക്ഷ്യം വെക്കുന്നത്. ദിലീഷ് കരുണാകരൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മാത്യു തോമസ്, മനോജ് കെ ജയൻ, കെപിഎസി ലീല തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും ചേർന്നാണ് ലൗലിയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്.
പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർമാർ: പ്രമോദ് ജി ഗോപാൽ, ഡോ.വിമൽ രാമചന്ദ്രൻ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്.