Suresh Gopi-Mammootty Kampany: തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് ഡബിൾ ധമാക്ക; മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നായകനാകും
Suresh Gopi-Mammootty Kampany: മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താര നിരകളും ഈ സിനിമയിൽ പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുതിയ സിനിമകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സുരേഷ് ഗോപി. മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തിലാണ് സുരേഷ് ഗോപി ഭാഗമാകുന്നത്. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിനാണ് തനിക്കേറ്റവും പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞമാസമാണ് തന്നെ വിളിച്ചതെന്നും ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും സിനിമാ ജീവിതെ തുടരുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.
“സിനിമകളിൽ ഇനിയും അഭിനയിക്കും. പുതിയ കുറേ പ്രോജ്കടുകളുണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപ് വിളിച്ച് പറഞ്ഞിരുന്നു. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. സിനിമയിൽ നിന്ന് ലഭിക്കുന്നതിന്റെ വലിയ ഭാഗം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകും. അതൊക്കെ അങ്ങനെ തുടരും” സുരേഷ് ഗോപി പറയുന്നു.
ALSO READ: വിജയ് ചിത്രം ‘പോക്കിരി’ വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും
മമ്മൂട്ടിയുടെ കമ്പനിയുടെ നിർമ്മാണത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താര നിരകളും ഈ സിനിമയിൽ പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമ്മാണക്കമ്പനിയും ഈ സിനിമയുടെ ഭാഗമായേക്കും.
മമ്മൂട്ടിയുടെ ആറാമത്തെ നിർമ്മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്. കാതൽ, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്ത് മയക്കം, ടർബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങൾ.
വരാഹം, ജെഎസ്‌കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ. അരുൺ വർമ സംവിധാനം ചെയ്ത ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പോലീസ് വേഷത്തിൽ സുരേഷ് ഗോപി നായകനായെത്തിയ ചിത്രം വൻ വിജയമായിരുന്നു.
ALSO READ: ‘വേറെ ലെവല് ലുക്ക് അണ്ണാ…’: ‘സൂര്യ44’-ലെ ആദ്യ കിടിലൻ ഷോട്ട് പുറത്ത്
അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് സുരേഷ് ഗോപി കാഴ്ച്ചവച്ചത്. വൻ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. 74686 (തെരഞ്ഞെടുപ്പ് കമ്മീന്റെ വെബ്‌സൈറ്റിലെ കണക്ക്) ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. നാല് ലക്ഷത്തിലേറെ വോട്ടുകളാണ് സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ ആകെ ലഭിച്ചത്.