5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Little Hearts Movie | പോസ്റ്റർ കണ്ടവരുണ്ടോ? ലിറ്റിൽ ഹാർട്സിൻ്റെ അവസ്ഥ വെളിപ്പെടുത്തി സാന്ദ്രാ തോമസ്

Little Hearts Movie Issues: നല്ല അഭിപ്രായമായിട്ടും ചിത്രത്തിന് നൈറ്റ് ഷോകൾ തരുന്നില്ലെന്നും പോസ്റ്റർ ഒട്ടിക്കുന്നില്ലെന്നും സാന്ദ്ര പറയുന്നു.

Little Hearts Movie | പോസ്റ്റർ കണ്ടവരുണ്ടോ? ലിറ്റിൽ ഹാർട്സിൻ്റെ അവസ്ഥ വെളിപ്പെടുത്തി സാന്ദ്രാ തോമസ്
Sandra Thomas | Little Hearts Movie
arun-nair
Arun Nair | Updated On: 12 Jun 2024 13:33 PM

ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ചിത്രം ലിറ്റിൽ ഹാർട്സിൻ്റെ വാൾ പോസ്റ്റർ പോലും ഒരിടത്തും കാണാനില്ലെന്ന് ചിത്രത്തിൻ്റെ സംവിധായിക സാന്ദ്രാ തോമസ്. ഫേസ്ബുക്കിലാണ് സാന്ദ്ര അവസ്ഥ പങ്ക് വെച്ചത്. ചിത്രത്തിലെ താരങ്ങളെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായങ്ങൾ പറയുന്നത്.

നല്ല അഭിപ്രായമായിട്ടും ചിത്രത്തിന് നൈറ്റ് ഷോകൾ തരുന്നില്ലെന്നും പോസ്റ്റർ ഒട്ടിക്കുന്നില്ലെന്നും സാന്ദ്ര പറയുന്നു. ഈ കാലത്തും പോസ്റ്ററുകൾ കണ്ടു സിനിമയ്ക്ക് പോകുന്ന നാട്ടിൻ പുറത്തുകാരുണ്ട് അവരെ സംബന്ധിച്ച് ഒരു കമ്മ്യൂണികേഷൻ ഇല്ലാതാവുകയാണ് നടപടി സ്വീകരിക്കാൻ മാത്രം പറയുന്നു.

കമൻ്റിന് നടപടി എടുക്കേണ്ടവർ തന്നെയാണ് ഇത് ചെയ്യുന്നതെങ്കിലോ ? എന്നായിരുന്നു സാന്ദ്രയുടെ മറുപടി. സിനിമ പിടുത്തം നിർത്തിയാലോ എന്ന ആലോചനയിലാണ് താനെന്നും സാന്ദ്ര പോസ്റ്റിന് താഴെ വന്ന കമൻ്റുകളിൽ പറയുന്നുണ്ട്.

ALSO READ : Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

നല്ല പടമാണ് ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നവർ കളിക്കുന്ന കളി ആണെന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഒരു വ്യക്തിപരമായ അഭിപ്രായമാണ് ഈ കാലഘട്ടത്തിൽ പടത്തിന് പേര് ഇടുമ്പോൾ ശ്രദ്ധിക്കുക എന്റെ കുറച്ചു frnds പറഞ്ഞത് പേര് കേട്ടാൽ തന്നെ അറിയാം കൊള്ളൂല്ല എന്ന്.. പക്ഷെ അവർ പോയി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.. പേരിന് ഭയങ്കര സ്വാധീനം ഉണ്ട് ഈ കാലഘട്ടത്തിൽ- എന്ന് മറ്റൊരാളും പോസ്റ്റിന് താഴെ കമൻ്റിട്ടിട്ടുണ്ട്.

എബി തെരേസ പോൾ, ആൻ്റോ ജോസ് പെരേര, രാജേഷ് പിന്നാടൻ എന്നിവർ ചേർന്ന് എഴുതി എബിയും ആൻ്റോയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ, ബാബുരാജ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ഷമ്മി തിലകൻ, മാല പാർവ്വതി, രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ജൂൺ ഏഴിനാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്.