Listin stephen: പ്രിയപ്പെട്ട പൃഥിരാജിനും ദൈവത്തിനും നന്ദി, വൈറലായി ലിസ്റ്റിൻ സ്റ്റീഫന്റെ കുറിപ്പ്

Listin Stephen's Viral post: പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനാണ് കുറിപ്പിലൂടെ മറുപടി നൽകുന്നത്.

Listin stephen: പ്രിയപ്പെട്ട പൃഥിരാജിനും ദൈവത്തിനും നന്ദി, വൈറലായി ലിസ്റ്റിൻ സ്റ്റീഫന്റെ കുറിപ്പ്

Prithviraj Sukumaran (image credits: facebook)

Updated On: 

16 Oct 2024 17:50 PM

കൊച്ചി: നടൻ പൃഥ്വിരാജ് 42ാം പിറന്നാൾ ദിനത്തിൽ വൈറലാകുന്നത് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പാണ്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച കുറിപ്പിലാണ് രസകരമായ പല പരാമർശവും ഉള്ളത്. പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനാണ് കുറിപ്പിലൂടെ മറുപടി നൽകുന്നത്. രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് താൻ വരുമെന്നാണ് ലിസ്റ്റിൻ പറയുന്നത്. അടുത്ത വർഷം ഒന്നിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

 

My Dear Brother/Friend/Partner/ Supporter…
Wishing You A Happy Birthday.
ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി.. അന്നേരം ഒന്നും കണ്ടില്ല , അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് ” Old Is Gold ” പിന്നെ ഞാൻ ഫോണിൽ ചികയാൻ ആയിട്ട് ഒന്നും നിന്നില്ലാ … അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ…? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ..??

അപ്പൊൾ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്….. സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസി ആണ് . പക്ഷെ രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും … എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്… 2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ….??? കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്… വരുമാനം കിട്ടുന്നതല്ലേ..

ബോംബെ യിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോൺസ്, മറ്റു ചിലവുകൾ ഒക്കെ കാണില്ലേ…?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ..? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ.. നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എൻ്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. 🙏🏻 Thankyou Dear Prithvi & Thank God..Once Again Many More Happy Returns Of The Big Day My Dear Raju . ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങൾക്ക് ഇടയിൽ, വൈകിട്ട് കുപ്പികൾ പൊട്ടിക്കുമ്പോൾ… സസ്‌പെൻസിൻ്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ…. ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ..

Nb : നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ. ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. Enjoy The Day With Your Family

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ