L2 Empuraan: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു
Listin Stephen about Prithviraj: പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത് മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ലിസ്റ്റിന്‍

എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സംവിധായകന്‍ പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു സിനിമയുടെ ഡയറക്ടറെ മാത്രമായി എങ്ങനെ ഒറ്റപ്പെടുത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.’വണ്‍ ടു ടോക്ക്‌സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ നിലപാട് വ്യക്തമാക്കിയത്. പൃഥിരാജല്ല കഥയും, തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നത്. മുരളി ഗോപി എഴുതിയ കഥ പൃഥിരാജ് കേള്‍ക്കുകയും, അദ്ദേഹത്തിന് അത് ഓക്കെയാകുകയും പിന്നീട് അത് അതിലെ ഹീറോയ്ക്കും, പ്രൊഡ്യൂസറിനും ഓക്കെയായതിന് ശേഷവുമാണ് സിനിമ ഉണ്ടാകുന്നത്. ആ അര്‍ത്ഥത്തിലാണ് താന്‍ പറയുന്നതെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.
”ഒരു സിനിമയെ സംബന്ധിച്ച് എല്ലാവര്‍ക്കും പങ്കുണ്ട്. താന്‍ സിനിമ കണ്ടപ്പോള്‍ ഇങ്ങനെയൊന്നും (വിവാദരംഗങ്ങളെക്കുറിച്ച്) ചിന്തിച്ചിട്ടില്ല. മറ്റുള്ള ആള്‍ക്കാര്‍ വേറെ തലത്തില്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടോയെന്നും, ഇതായിരുന്നോ ഇതിന്റെ ഉള്ളടക്കമെന്നുമുള്ള കാര്യങ്ങളിലേക്ക് പോയത്”-ലിസ്റ്റിന്‍ പറഞ്ഞു.




എത്രയോ ക്രൂരമായിട്ടുള്ള സിനിമകള്‍ കാണുന്നു. എത്രയോ ഭാഷകളില്‍ എന്തെല്ലാം രീതികളിലുള്ള സിനിമകള്‍ കാണുന്നു. ഇതെല്ലാം ഒരു ബേസിക് പ്ലോട്ടാണ്. പ്ലോട്ട് ആരുടെയും മനസില്‍ വരാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ആക്ടേഴ്‌സില്‍ ഒരാളായ മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, പൃഥിരാജ് അത് സംവിധാനം ചെയ്യുമ്പോള്‍ തുടക്കം മുതല്‍ ഭയങ്കര പബ്ലിസിറ്റി ലഭിച്ചു. ആ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് എമ്പുരാനെ ഇത്രയും പോപ്പുലാരിറ്റിയില്‍ എത്തിച്ചതെന്നും ലിസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത് മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന്‍ പറഞ്ഞു. ഇപ്പോള്‍ പറയേണ്ട എന്ന് കരുതി മാറി നില്‍ക്കുന്നതാകാം. ഒരുപക്ഷേ, കുറച്ചു കഴിയുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ കാര്യം അവതരിപ്പിക്കുമായിരിക്കും. സൈലന്‍സും ഒരു പ്രതികരണമാണല്ലോല്ലോയെന്നും ലിസ്റ്റിന്‍ ചോദിച്ചു.