ആശയത്തോട് യോജിക്കുന്നു; നിലവിൽ ആ സംഘടനയുടെ ഭാ​ഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി | Lijo Jose Pellissery Says that He is not part of new organisation progressive filmmakers association Malayalam news - Malayalam Tv9

Lijo Jose Pellissery: ‌ആശയത്തോട് യോജിക്കുന്നു; നിലവിൽ ആ സംഘടനയുടെ ഭാ​ഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

Updated On: 

18 Sep 2024 09:38 AM

Lijo Jose Pellissery: ‌ സംഘടനയുടെ ഭാ​ഗമാകാൻ തോന്നുമ്പോൾ ഔദ്യോ​ഗികമായി അറിയിക്കും. മാധ്യമങ്ങളിൽ പ്രരചരിക്കുന്നത് തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറഞ്ഞു.

Lijo Jose Pellissery: ‌ആശയത്തോട് യോജിക്കുന്നു; നിലവിൽ ആ സംഘടനയുടെ ഭാ​ഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

Credits: Lijo Jose facebook Page

Follow Us On

കൊച്ചി: ചലച്ചിത്ര മേഖലിലെ പുതിയ സംഘടനയായ പ്രോ​ഗ്രസ്സീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാ​ഗമല്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചലച്ചിത്ര പ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരമൊരു സംഘടനയുടെ ഭാ​ഗമാകാൻ തോന്നുമ്പോൾ ഔദ്യോ​ഗികമായി അറിയിക്കും. മാധ്യമങ്ങളിൽ പ്രരചരിക്കുന്നത് തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിജോ ജോസ് തന്റെ നിലപാട് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

”മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല”.- ലിജോ ജോസ്.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നത്. സംവിധായകൻ ആഷിക്ക് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കല്ലിന്റെയും നേതൃത്വത്തിലാണ് സംഘടന. അഞ്ജലി മേനോൻ, രാജീവ് രവി എന്നിവരും നേതൃനിരയിലുണ്ട്. സംഘടനയ്ക്കായി ചർച്ച നടത്തിയവരുടെ പേരിൽ ലിജോ ജോസിന്റെയും പേരും ഉയർന്നിരുന്നു. എന്നാല്‍ താൻ ഈ സംഘടന ഭാ​ഗമല്ലെന്നാണ് ലിജോ ജോസ് വ്യക്തമാക്കിയിരിക്കുന്നത്.

ഫെഫ്കയ്ക്ക് ബദാലായാണ് പുതിയ സംഘടന. ‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന കത്താണ് സംഘടനയുടെ നേതൃനിരയിലുള്ളവർ സിനിമാ മേഖലയിലുള്ള ചിലർക്ക് അയച്ചിരിക്കുന്നത്. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും സംഘടന ഉയർത്തിപ്പിടിക്കുകയെന്നും കത്തിൽ പറയുന്നു. പിന്നീട് ഈ ഭാ​ഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങൾ എന്നാക്കിയും മാറ്റി.

നിർമ്മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരും ഫെഫ്കയോട് എതിർപ്പുള്ളവരെയും ലക്ഷ്യമിട്ടുള്ളതാണ് സംഘടന. നിർമ്മാതാവ് സാന്ദ്രാ തോമസിനും അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ താൻ തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളിൽ നിന്ന് കൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയെ ബിജെപി സംസ്ഥാന നേതൃത്വവും എതിർക്കുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. ”ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ല. മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ല”.- സുരേന്ദ്രൻ  ഫേസ്ബുക്കിൽ കുറിച്ചു.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version