Level Cross OTT: ആസിഫ് അലിയുടെ ത്രില്ലർ ചിത്രം ‘ലെവൽ ക്രോസ്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Level Cross OTT Release Date: ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ത്രില്ലർ ചിത്രം 'ലെവൽ ക്രോസ്' ഒടിടിയിലേക്ക്.

ലെവൽ ക്രോസ് പോസ്റ്റർ (Image Credits: Asif Ali Facebook)
ആസിഫ് അലിയെ നായകനാക്കി അർഫാസ് അയൂബ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ‘ലെവൽ ക്രോസ്’ ഒടിടിയിൽ എത്തുന്നു. ആസിഫ് അലിക്ക് പുറമെ അമല പോൾ, ഷറഫുദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തീയറ്ററിൽ മികച്ച വിജയം കാഴ്ചവെക്കാനായില്ലെങ്കിലും, ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ലെവൽ ക്രോസ് ഒടിടിയിലേക്ക്
ലെവൽ ക്രോസിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. ഒക്ടോബർ 13 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്.
ലെവൽ ക്രോസ് ബോക്സ്ഓഫീസ്
ബോക്സഓഫീസിൽ മങ്ങിനിന്ന ചിത്രത്തിന് ആഗോളതലത്തിൽ നേടാനായത് 2.8 കോടി രൂപ മാത്രമാണ്. കേരളത്തിൽ നിന്നും മാത്രം നേടിയത് 1.46 കോടി രൂപയാണ്. ചിത്രം റിലീസായി 14-ാം ദിവസം എത്തി നിന്നപ്പോഴും കളക്ഷൻ 3 ലക്ഷം രൂപ മാത്രാമായിരുന്നു. എന്നിരുന്നാലും, ചെറിയ ബജറ്റിൽ നിർമിച്ച ചിത്രമായത് കൊണ്ടുതന്നെ, ആകെ ലഭിച്ച കളക്ഷൻ ന്യായമായ തുകയാണ്.
ALSO READ: ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ലെവൽ ക്രോസ് സിനിമയുടെ അണിയറപ്രവർത്തകർ
അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം ‘ലെവൽ ക്രോസ്’ ജൂലൈ 26-നാണ് തീയറ്ററുകളിൽ എത്തിയത്. ‘ചിത്ത’, ‘ഉറിയടി’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വലിയ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. അപ്പു പ്രഭാകരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ.
സംഭാഷണം: ആദം അയൂബ്, സൗണ്ട് ഡിസൈൻ: ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം: ലിന്റ ജിത്തു, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രേം നവാസ്, പിആർഒ: മഞ്ജു ഗോപിനാഥ്.