5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lata Mangeshkar: 20 ഭാഷകളിൽ 25,0000 ലേറെ പാട്ടുകൾ… അത്ഭുത ​ഗാനകോകിലം ലതാജിയ്ക്ക് പിറന്നാൾ ആശംസകൾ

Lata Mangeshkar's birthday: തുടക്കകാലത്ത് അന്നത്തെ ​ഗായിക നൂർ ജഹാനെ അനുകരിക്കുന്നു എന്ന പേരുണ്ടായിരുന്നെങ്കിലും ലതയ്ക്ക് വളരാൻ അതൊന്നും തടസ്സമായില്ല.

Lata Mangeshkar: 20 ഭാഷകളിൽ 25,0000 ലേറെ പാട്ടുകൾ… അത്ഭുത ​ഗാനകോകിലം ലതാജിയ്ക്ക് പിറന്നാൾ ആശംസകൾ
ലതാ മങ്കേഷ്കർ (IMAGE - Prodip Guha/Getty Images)
aswathy-balachandran
Aswathy Balachandran | Updated On: 27 Sep 2024 11:00 AM

ന്യൂഡൽഹി: നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ… ഹിന്ദി ലോകത്തെ അടക്കിവാണ താരസുന്ദരിമാർക്കെല്ലാം പാട്ടുപാടുമ്പോൾ ഒരു ശബ്ദം. കാലങ്ങളോളം ഇന്ത്യൻ സിനിമ അടക്കിവാണ വാനമ്പാടി…20 ഭാഷകളിൽ 25,000 ലേറെ പാട്ടുകൾ പാടി വിസ്മയിപ്പിച്ച ആ അത്ഭുത പ്രതിഭ ജനിച്ചദിനത്തിന്റെ ഓർമ്മയ്ക്ക് ഒരു വയസ്സ് കൂടി.

മറഞ്ഞുപോയെങ്കിലും ഓർമ്മകളിലൂടെയും ശ്ദത്തിലൂടെയും ഇന്നും നമുക്കൊപ്പമുണ്ട് ലതാജി. 92-ാം ജന്മദിനത്തിൽ ഓർമ്മിയ്ക്കാം ആ മനോഹര ശബ്ദത്തിന്റെ കഥയും ആ കാലവും…

ആദ്യം ഹേമയായി പിന്നെ ലതികയായി ഒടുവിൽ ലതയായി

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാ​ഗമായ മധ്യപ്രദേശിലെ ഇൻഡോറിലാണ് ലതാ മങ്കേഷ്കർ ജനിച്ചത്. 1929 സെപ്റ്റംബർ 28 ന് ഒരു ബ്രാഹ്മണകുടുംബത്തിൽ കൊങ്കണി ക്ലാസിക്കൽ ഗായകനും നാടക നടനുമായ ദീനനാഥ് മങ്കേഷ്‌കർകറിന്റെയും ബോംബെ പ്രസിഡൻസിയിലെ തൽനർ സ്വദേശി ശെവന്തിയുടേയും മകളായി ലത ജനിച്ചു. ആദ്യം ഹേമ എന്നായിരുന്നു പേര്.

പിന്നീട് ലതിക എന്നു മാറ്റി. ഒടുവിൽ ലത എന്ന പേരിൽ വളർന്നു. പിതാവായിരുന്നു സം​ഗീതത്തിലെ ആദ്യ ​ഗുരു. ചിത്രപത് സിനിമാ കമ്പനിയുടെ ഉടമയും മങ്കേഷ്കർ കുടുംബത്തിൻ്റെ അടുത്ത സുഹൃത്തുമായ മാസ്റ്റർ വിനായകിലൂടെയാണ് സം​ഗീതസപര്യ ആരംഭിച്ചത്. മറാത്തി ചിത്രമായ കിറ്റി ഹസാൽ എന്ന ചിത്രത്തിന് വേണ്ടി സദാശിവറാവു നെവ്രേക്കർ രചിച്ച “നാച്ചു യാ ഗഡേ, ഖേലു സാരി മണി ഹൗസ് ഭാരീ” എന്ന പാട്ടുപാടിക്കൊണ്ടാണ് ലത ​ഗാനരം​ഗത്തേക്ക് കടന്നു വന്നത്.

ALSO READ – രാധ കൃഷ്ണൻ്റെയാണെങ്കിൽ ശബ്ദം സൂര്യയുടേതാണ്; വൈറൽ രാധയെ ഒടുവിൽ കണ്ടു കിട്ടിയപ്പോ

ഉസ്താദ് അമൻ അലി ഖാനായിരുന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ബാലപാഠങ്ങൾ ലതയ്ക്ക് പകർന്നു നൽകിയത്. തുടക്കകാലത്ത് അന്നത്തെ ​ഗായിക നൂർ ജഹാനെ അനുകരിക്കുന്നു എന്ന പേരുണ്ടായിരുന്നെങ്കിലും ലതയ്ക്ക് വളരാൻ അതൊന്നും തടസ്സമായില്ല.

പിന്നീട് പലഭാഷകളിൽ നിരവധി ​ഗാനങ്ങൾ ലതയുടേതായി എത്തി. സം​ഗീത സംവിധാന രം​ഗത്തും അവർ കൈ വച്ചിരുന്നു. 1955ൽ പുറത്തിറങ്ങിയ മറാത്തി സിനിമയായ രാം റാം പവാനെ എന്ന ചിത്രത്തിനാണ് ലതാ മങ്കേഷ്‌കർ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. കൂടാതെ നാലോളം ചിത്രങ്ങൾ ലത നിർമ്മിച്ചിട്ടുമുണ്ട്.

കോവിഡ് ചതിച്ചു

കോവിഡ് ബാധിച്ചതിനേത്തുടർന്ന ചികിത്സ തേടിയ ലത ആരോ​ഗ്യം വഷളായതിനേത്തുടർന്ന് 2022 ഫെബ്രുവരി 6-ന് 92-ാമത്തെ വയസ്സിൽ ലോകത്തോട് വിടപറഞ്ഞു. തുടർന്ന് രാജ്യത്ത് രണ്ടുദിവസം ദുഖാചരണം നടത്തി. ഭാരതര്തനവും ദാദാ സാഹിബ് ഫാൽക്കെ അവാർഡും ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ അം​ഗീകാരങ്ങളും ലതയെ തേടി എത്തിയിട്ടുണ്ട്.

2009-ൽ, ഫ്രാൻസിൻ്റെ ഏറ്റവും ഉയർന്ന ഓർഡറായ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണറിൻ്റെ ഓഫീസർ പദവി അവർക്ക് ലഭിച്ചതും ചരിത്രം. പ്രശസ്ത ​ഗായിക ആശാ ബോസ്ലേ ലതയുടെ സഹോദരിയാണ്. അനു​ഗ്രഹീത ​ഗായിക എങ്കിലും ആശ ലതയ്ക്കൊപ്പം എത്തിയില്ലെന്നത് മറ്റൊരു സത്യം. എ്കിലും ഇരുവരും ഇന്ത്യൻ സം​ഗീതത്തിന് നൽകി സംഭാവനകൾ വളരെ വലുതുതന്നെ എന്ന് പറയാതെ വയ്യ.

മലയാളത്തിലും സാന്നിധ്യം

പലഭാഷകളിൽ ഒഴുകിപ്പരന്ന ലതാജിയുടെ ശബ്ദം മലയാളത്തിലും മുഴങ്ങിയിട്ടുണ്ട്. വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ… ’ എന്ന പാട്ടാണ് ലതയുടെ സ്വന്തമായ മലയാള ​ഗാനം. ലത മങ്കേഷ്കർ മലയാളത്തിൽ പാടിയ ഒരേയൊരു ഗാനവും ഇതാണ്. ജയഭാരതി നായികയായ നെല്ല് എന്ന സിനിമയിലേതാണ് ഈ പാട്ട്.

Latest News