AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lal: മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍, ജയറാമിന്റെ ആ തീരുമാനത്തില്‍ കുഴഞ്ഞുപോയി; ‘റാംജിറാവു സ്പീക്കിങി’ല്‍ സംഭവിച്ചത്‌ വെളിപ്പെടുത്തി ലാല്‍

Lal About Ramji Rao Speaking: ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്നും ലാല്‍. ഇന്റര്‍വ്യൂ കൊടുത്തിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇന്റര്‍വ്യൂ ചെയ്താല്‍ നാലു ശത്രുക്കള്‍ ഉണ്ടാകും. ചിലപ്പോള്‍ സിനിമയിലെ ഏറ്റവുമടുത്ത സുഹൃത്തുക്കളെക്കുറിച്ചാകും ചോദിക്കുന്നത്. അപ്പോള്‍ എല്ലാവരെയും ഓര്‍ത്തുപറയാന്‍ പറ്റില്ല. പലരും അടുത്ത സുഹൃത്തുക്കളായിരിക്കും. പക്ഷേ, അവരുടെ പേര് പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഫീല്‍ ചെയ്യുമെന്നും ലാല്‍

Lal: മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍, ജയറാമിന്റെ ആ തീരുമാനത്തില്‍ കുഴഞ്ഞുപോയി; ‘റാംജിറാവു സ്പീക്കിങി’ല്‍ സംഭവിച്ചത്‌ വെളിപ്പെടുത്തി ലാല്‍
ലാല്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 11 Apr 2025 11:53 AM

ലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡിചിത്രമാണ് റാംജിറാവു സ്പീക്കിങ്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രം. ഇന്നസെന്റ്, മുകേഷ്, സായ്കുമാര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. 1989ലാണ് ചിത്രം പുറത്തിറങ്ങിയത്. റാംജിറാവുവില്‍ അഭിനയിക്കുമ്പോള്‍ സായ്കുമാര്‍ താരതമ്യേന പുതുമുഖമായിരുന്നു. എന്നാല്‍ റാംജിറാവു സ്പീക്കിങ് എഴുതുമ്പോള്‍ മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി. ‘എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍’ എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ അടുത്ത് ഇക്കാര്യം പറയാമെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഇപ്പോള്‍, നിങ്ങള്‍ മോഹന്‍ലാലിനെ വച്ച് ഒരു പടം ചെയ്താല്‍ അടുത്ത ഒരു സബ്ജക്ടുമായി വരുമ്പോഴും വേറെ ഒരു സ്റ്റാറിന്റെ പുറകെ പോകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുമുഖങ്ങളെ വച്ചാണ് താന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്തതെന്നും, അതു കഴിഞ്ഞപ്പോള്‍ ആരെ വച്ച് പടം എടുത്താലും തനിക്ക് പ്രൊഡ്യൂസറെ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമായി മുന്നോട്ടുപോകാനും ഫാസില്‍ നിര്‍ദ്ദേശിച്ചു. ആ ധൈര്യത്തിലാണ് പുതുമുഖത്തെ അന്വേഷിച്ച് നടന്നതെന്ന് ലാല്‍ വ്യക്തമാക്കി.

പുതുമുഖങ്ങളിലേക്ക് അപ്പോഴും പോയിരുന്നില്ല. ജയറാമിനെയാണ് ആ സിനിമയിലേക്ക് ആലോചിച്ചിരുന്നത്. സെപ്തംബറില്‍ ചെയ്യാമെന്ന് പറഞ്ഞ് എല്ലാം ഫിക്‌സ് ചെയ്തതായിരുന്നു. എന്നാല്‍ ആ സമയത്ത് സത്യന്‍ അന്തിക്കാടിന്റെ പടം വന്നപ്പോള്‍ അദ്ദേഹം മാറി. സത്യന്‍ അന്തിക്കാട് മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ്. ജയറാമിന്റെ സ്ഥാനത്ത് താനാണെങ്കിലും ആ തീരുമാനമേ എടുക്കുള്ളായിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് വഴക്കൊന്നുമുണ്ടായില്ല. എങ്കിലും ആ സമയത്ത് തങ്ങള്‍ കുഴഞ്ഞുപോയി. പിന്നെയാണ് പുതുമുഖം മതിയെന്ന് നൂറു ശതമാനം തീരുമാനിച്ചതെന്നും ലാല്‍ വെളിപ്പെടുത്തി.

ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാറില്ല

താന്‍ ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്നും ലാല്‍ പറഞ്ഞു. ഇന്റര്‍വ്യൂ കൊടുത്തിട്ട് ഇതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല. പക്ഷേ, ഒരു ഇന്റര്‍വ്യൂ ചെയ്താല്‍ നാലു ശത്രുക്കള്‍ ഉണ്ടാകും. ചിലപ്പോള്‍ സിനിമയിലെ ഏറ്റവുമടുത്ത സുഹൃത്തുക്കളെക്കുറിച്ചാകും ഇന്റര്‍വ്യൂവില്‍ ചോദിക്കുന്നത്. അപ്പോള്‍ എല്ലാവരെയും ഓര്‍ത്തുപറയാന്‍ പറ്റില്ല. പലരും നമ്മുടെ അടുത്ത സുഹൃത്തുക്കളായിരിക്കും. പക്ഷേ, അവരുടെ പേര് പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഫീല്‍ ചെയ്യും. തനിക്കും ഇത്തരത്തില്‍ ഫീല്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also : Arattannan in Bazooka: ‘എന്റെ സീൻ വന്നപ്പോൾ ഗംഭീര കയ്യടിയായിരുന്നു, തീയേറ്റർ കുലുങ്ങി’; ബസൂക്കയിൽ ആറാട്ട് അണ്ണനും

സുരേഷ് കൃഷ്ണയും താനും ഭയങ്കര സുഹൃത്തുക്കളാണ്. അദ്ദേഹത്തെ നന്നായിട്ട് അറിയാം. സുരേഷിന്റെ ഒരു ഇന്റര്‍വ്യൂവില്‍ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു മേനോന്‍ ഉള്‍പ്പെടെ കുറച്ചു ആളുകളുടെ പേരാണ് അദ്ദേഹം പറഞ്ഞത്‌. അവര്‍ക്കൊക്കെ തന്നെ അറിയാമെന്നും, തൊണ്ട ഇടറിയാല്‍ പോലും അവര്‍ക്ക് മനസിലാകുമെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

തനിക്ക് ഇത്‌ വിഷമമുണ്ടാക്കി.  ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രമിക്കണമെന്നും, കഴിയുന്നതും ഇങ്ങനത്തെ ഇന്റര്‍വ്യൂവില്‍ പോകരുതെന്നും സുരേഷിനോട് പറഞ്ഞു. ഇന്റര്‍വ്യൂ കണ്ടിട്ട് കൂടുതലായി ഒരു സിനിമയും തനിക്ക് ലഭിക്കില്ല. ഇതുകൊണ്ട് ജീവിതത്തില്‍ ഒരു നല്ല പേര് ഉണ്ടാക്കാനും പറ്റില്ലെന്നും ലാല്‍ വ്യക്തമാക്കി.