5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lal Jose : ആരോടും പറയരുതെന്ന് പറഞ്ഞ കാര്യം, പിറ്റേ ദിവസം പത്രത്തില്‍ ! ജോജുവിനെ അറിയിച്ച രഹസ്യം പുറത്തായതിനെക്കുറിച്ച് ലാല്‍ജോസ്‌

Lal Jose about Joju George : പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്യുന്നതിന് മുമ്പ്‌ താന്‍ ഒരു സിനിമയുടെ പൂജയ്ക്ക് പോയപ്പോള്‍ അവിടെ ജോജുവും ഉണ്ടായിരുന്നുവെന്ന് ലാല്‍ജോസ്. ചേട്ടാ ഇത്രയും കാലമായിട്ട് ഒരു നല്ല റോളൊന്നും നിങ്ങള്‍ തന്നില്ലല്ലോയെന്ന് ജോജുവിന്റെ ചോദ്യം. ഒപ്പം. ചെറിയ റോളുകളിലേക്കാണ് വിളിക്കുന്നതെന്നും, നല്ല റോളൊക്കെ മറ്റുള്ളവര്‍ക്കാണ് കൊടുക്കുന്നതെന്നും പരിഭവവും

Lal Jose : ആരോടും പറയരുതെന്ന് പറഞ്ഞ കാര്യം, പിറ്റേ ദിവസം പത്രത്തില്‍ ! ജോജുവിനെ അറിയിച്ച രഹസ്യം പുറത്തായതിനെക്കുറിച്ച് ലാല്‍ജോസ്‌
ലാല്‍ ജോസ്, ജോജു ജോര്‍ജ്‌ Image Credit source: Facebook
jayadevan-am
Jayadevan AM | Published: 29 Jan 2025 17:39 PM

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, കഠിനാധ്വാനത്തിലൂടെ താരപരിവേഷം സ്വന്തമാക്കിയ നടനാണ് ജോജു ജോര്‍ജ്. നടനായി തുടങ്ങിയ താരം ഇന്ന് അറിയപ്പെടുന്ന സംവിധായകനും, നിര്‍മാതാവും കൂടിയാണ്. നിരവധി ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞു. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ ജോജു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ആ സിനിമയിലേക്ക് ജോജു എത്തിയതിനെക്കുറിച്ചും, നടനോട് പറഞ്ഞ ഒരു രഹസ്യം പുറത്തായതിനെക്കുറിച്ചും ലാല്‍ജോസ് ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്യുന്നതിന് മുമ്പ്‌ താന്‍ ഒരു സിനിമയുടെ പൂജയ്ക്ക് പോയപ്പോള്‍ അവിടെ ജോജുവും ഉണ്ടായിരുന്നുവെന്ന് ലാല്‍ജോസ് പറഞ്ഞു. ചേട്ടാ ഇത്രയും കാലമായിട്ട് ഒരു നല്ല റോളൊന്നും നിങ്ങള്‍ തന്നില്ലല്ലോയെന്ന് ജോജു ചോദിച്ചു. ചെറിയ റോളുകളിലേക്കാണ് വിളിക്കുന്നതെന്നും, നല്ല റോളൊക്കെ മറ്റുള്ളവര്‍ക്കാണ് കൊടുക്കുന്നതെന്നും ജോജു പരിഭവം പറഞ്ഞു. ആ പരിഭവം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനുണ്ടെന്നും, ജോജു അത്രയും പറഞ്ഞപ്പോള്‍ തനിക്ക് ചിരി വന്നെന്നും ലാല്‍ജോസ് പറഞ്ഞു.

ജോജുവിന് ഒരു മുഴുനീള റോള്‍ കൊടുക്കണമെന്ന് അന്ന് രാവിലെ തന്നെ ഏതാണ്ട് തീരുമാനിച്ചിരുന്നു. ഇനി പറഞ്ഞ് അവസരം ഇല്ലാതാക്കരുതെന്നും, അടുത്തതായി ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം മുഴുനീള ക്യാരക്ടര്‍ നല്‍കുമെന്നും പുറത്ത് ആരോടും പറയരുതെന്നും ജോജുവിനെ അറിയിച്ചു. പിറ്റേദിവസം വിനോദ് ഷൊര്‍ണൂര്‍ ഒരു പത്രവുമായി അടുത്തേക്ക് വന്നു. അതില്‍ വളരെ വിശദമായിട്ട് ജോജുവിന്റെ ഒരു ഇന്റര്‍വ്യൂവുമുണ്ട്. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുമെന്ന് ജോജു പറഞ്ഞതായി അതിലുണ്ടായിരുന്നുവെന്നും ലാല്‍ജോസ് വ്യക്തമാക്കി.

Read Also : ‘കല്യാണപ്രായമായി’; നാരായണീന്റെ മൂന്നാണ്‍മക്കള്‍ ട്രെയ്‌ലര്‍ പുറത്ത്‌

അതേസമയം, ജോജു അഭിനയിച്ച ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും. ശരണ്‍ വേണുഗോപാല്‍ ആണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരും ജോജുവിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ജോബി ജോര്‍ജ്ജ് തടത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജെമിനി ഫുക്കാൻ, രാമു പടിക്കൽ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും, രാഹുല്‍ രാജ് സംഗീതവും, റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ എന്നിവര്‍ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.