Rakkayie Title Teaser: ‘മകൾക്കു വേണ്ടിയുള്ള ഒരു അമ്മയുടെ യുദ്ധം’; പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ ‘രാക്കായീ’ ടീസര്‍ പുറത്ത്

Rakkayie Title Teaser: പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന റാക്കായി എന്ന ചിത്രത്തിന്റെ ടീസർ ആണ് പുറത്തുവന്നിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

Rakkayie Title Teaser: മകൾക്കു വേണ്ടിയുള്ള ഒരു അമ്മയുടെ യുദ്ധം; പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ രാക്കായീ ടീസര്‍ പുറത്ത്

നയൻതാരയുടെ പുതിയ ചിത്രം 'രാക്കായീ'യുടെ പോസ്റ്റർ (image credits: instagram)

sarika-kp
Published: 

18 Nov 2024 15:17 PM

പിറന്നാൾ ദിനത്തിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലേഡി സൂപ്പർസ്റ്റാർ നയൻതാര. നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്നു. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന റാക്കായി എന്ന ചിത്രത്തിന്റെ ടീസർ ആണ് പുറത്തുവന്നിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസർ നയൻതാര തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ടീസറിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ് ‘നീതി എന്നാൽ ഓർമ്മ മാത്രമുള്ള നാട്ടിൽ, അവിടെ ഒരു അമ്മ ജീവിച്ചിരുന്നു, അവളുടെ ലോകം തൻ്റെ കുഞ്ഞായിരുന്നു…എന്നാൽ മകളുടെ ജീവന് ഒരു രാക്ഷസൻ ഭീഷണി ആയപ്പോള്‍, അവൾ ഓടിപ്പോകുന്നില്ല… പതറുന്നില്ല…പകരം,അവൾ യുദ്ധം പ്രഖ്യാപിക്കുന്നു. ‘ ഇതുവരെയുള്ള നയൻതാരയെ അല്ല ചിത്രത്തിൽ കാണാൻ പറ്റുന്നത്. കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ റോളിൽ ആണ് നയൻതാര റാക്കായിൽ എത്തുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമ ഴോണറിൽപെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

YouTube video player

Also Read-Hello Mummy: സൈബറിടത്ത് തരംഗമായി ‘ഗെറ്റ് മമ്മിഫൈഡ്’; നവംബര്‍ 21ന് ‘ഹലോ മമ്മി’ എത്തുന്നു

ടീസറിൽ അക്രമിക്കാന്‍ എത്തുന്ന രാക്ഷസക്കൂട്ടം വീടുവളയുന്നതും എന്നാൽ‌‌ ഒരു തരി പോലും പതറാതെ തന്റെ കുഞ്ഞിനു സംരക്ഷണം ഒരുക്കുന്ന അമ്മയെയുമാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. കടും ചുവപ്പിൽ കൈയില്‍ കത്തിയും വടിയുമായി അക്രമകാരികളുടെ വലിയ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന കഥാപാത്രമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ തീപ്പന്തവുമായെത്തുന്ന ജനക്കൂട്ടത്തെ നേരിടാനെന്നവണ്ണം നയന്‍താരയുടെ കഥാപാത്രം നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്

ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അവർ അറിയിച്ചു. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Related Stories
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം