L2 Empuraan Box Office : ഇനി ബോയ്സ് അല്ല ഈ ഏട്ടൻ ഭരിക്കും ബോക്സ്ഓഫീസ്; ഇൻഡസ്ട്രി ഹിറ്റ് അടിച്ച് എമ്പുരാൻ

L2 Empuraan Box Office Collection Report : 240.5 കോടി രൂപയെന്ന മഞ്ഞുമ്മൽ ബോയ്സിൻ്റെ റെക്കോർഡാണ് എൽ2 എമ്പുരാൻ തകർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പുരാൻ്റെ തിയറ്റർ ഷെയർ മാത്രം 100 കോടി പിന്നിട്ടിരുന്നു.

L2 Empuraan Box Office : ഇനി ബോയ്സ് അല്ല ഈ ഏട്ടൻ ഭരിക്കും ബോക്സ്ഓഫീസ്; ഇൻഡസ്ട്രി ഹിറ്റ് അടിച്ച് എമ്പുരാൻ

Mohanlal L2 Empuraan

jenish-thomas
Updated On: 

05 Apr 2025 14:59 PM

വിവാദങ്ങൾ ഒരു വഴിക്ക് നടക്കുമ്പോൾ ഇപ്പുറത്ത് എമ്പുരാൻ പുതിയ കളക്ഷൻ റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന് റെക്കോർഡ് ഇനി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റൊപ്പം ചേർക്കപ്പെടും. കഴിഞ്ഞ വർഷം 240.5 കോടി കളക്ഷൻ നേടി മഞ്ഞുമ്മൽ ബോയ്സ് നേടിയ റെക്കോർഡാണ് റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ മറികടന്നിരിക്കുന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള കളക്ഷനിലാണ് എമ്പുരാൻ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയത്.

കഴിഞ്ഞ ദിവസമാണ് എമ്പുരാൻ്റെ ആഗോള തിയറ്റർ ഷെയർ 100 കോടി പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു സിനിമയുടെ തിയറ്റർ ഷെയർ മാത്രം 100 കോടി പിന്നിട്ടത്. റിലീസായി അഞ്ച് ദിവസങ്ങൾ കൊണ്ടായിരുന്നു എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയത്.

ALSO READ : Prithviraj Sukumaran: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റ് അടിച്ചുയെന്ന വാർത്ത പങ്കുവെച്ച് മോഹൻലാൽ

പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധിക്ക് ശേഷം കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും എമ്പുരാൻ കാണാൻ നിരവധി പേരാണ് തിയറ്ററുകളിലേക്കെത്തുന്നത്. കൂടാതെ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ റി-എഡിറ്റ് ചെയ്തതും ആളുകളെ തിയേറ്ററുകളിലേക്കെത്തിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ കളക്ഷൻ റിപ്പോർട്ടിൽ എമ്പുരാനെ അതൊന്നും പിന്നോട്ട് അടിച്ചില്ലയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ആഗോളതലത്തിൽ 241.65 കോടി എമ്പുരാൻ സിനിമ കളക്ട് ചെയ്തുയെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 90 കോടിയും ഓവർസീസ് കളക്ഷൻ 135 കോടിയുമാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ബോക്സ്ഓഫീസിൽ മാത്രം 75 കോടിയാണ് ഇതുവരെ എമ്പുരാൻ കളക്ടർ ചെയ്തിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ബജറ്റ് 150 കോടി രൂപയായിരുന്നു. എന്നാൽ ഇക്കാര്യം സിനിമയുടെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

Related Stories
Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്
Tovino Thomas: ‘അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍…’
Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്
Jassie Gift: ഫോര്‍ ദ പീപ്പിളില്‍ എങ്ങനെ ജാസി ഗിഫ്റ്റ് പാടി? ആ കഥ വെളിപ്പെടുത്തി ജയരാജ്‌
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
Thudarum Movie: ‘കഞ്ഞി എടുക്കട്ടേ ഡയലോ​​ഗ് കണ്ടിട്ട് ലാലേട്ടൻ എന്ത് പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു’; തരുൺ മൂർത്തി
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും