L2: Empuraan: ആമിർഖാനോ? റിക്ക് യൂനോ?, എമ്പുരാനിലെ അജ്ഞാത വില്ലൻ, സോഷ്യൽ മീഡിയ കണ്ടെത്തിയ പേരുകൾ
സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന് പേര് ഇപ്പോഴേ തന്നെ പ്രീ സെയിൽസ് റെക്കോർഡിട്ട് ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ നിരവധി ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോഴെ ചർച്ചയായിട്ടുണ്ട്.

എമ്പുരാൻ തീയ്യേറ്ററുകളിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന് പേര് ഇപ്പോഴേ തന്നെ പ്രീ സെയിൽസ് റെക്കോർഡിട്ട് ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ നിരവധി ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോഴെ ചർച്ചയായിട്ടുണ്ട്. ഇതിൽ വീണ്ടും ഉയർന്ന് വന്നിരിക്കുന്നത് ചുവന്ന ഡ്രാഗൺ ഉള്ള കറുത്ത ജാക്കറ്റ് ധരിച്ച് പ്രത്യേക്ഷപ്പെട്ട ആ ആളിനെ പറ്റിയാണ്. അതൊരു മിസ്റ്ററി വില്ലൻ തന്നെയായിരിക്കുമെന്ന് സോഷ്യൽ മീഡിയ സൂചനകൾ നിരത്തി കഴിഞ്ഞു. ഇത് ആമിർ ഖാനാണോ എന്നാണ് ഒരു വിഭാഗം ആളുകളുടെ ചോദ്യം.
എന്നാൽ അല്ല നിരവധി ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിച്ച റിക്ക് യുനെയാണ് ചിത്രത്തിലെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ്, നിൻജ അസ്സാസിൻ, ഒളിമ്പസ് ഹാസ് ഫാളൻ, ഡൈ അനദർ ഡേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ എത്തിയ താരമാണ് റിക്ക് യുനെ. ചെവി നോക്കുമ്പോൾ ആമിർഖാനെ പോലെയാണോ അല്ലെങ്കിൽ പിന്നിൽ നിന്ന് റിക്ക് ആണോ എന്നിങ്ങനെ ചർച്ചകൾ നിരവധി ഒരു സൈഡിലുണ്ട്. മറ്റൊരു വിഭാഗം പറയുന്നത് ഇതൊരിക്കലുമൊരു മലയാള നടൻ ആകില്ലന്നാണ്. ശരീരത്തിൻ്റെ ഷേപ്പ് അങ്ങനെയാണത്രെ.
“പൃഥ്വിരാജിന്റെ പ്രതിഭ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. മികച്ച ട്രെയിലർ, മികച്ച അഭിനേതാക്കൾ, എല്ലാ പ്രമോഷനുകൾക്കും എല്ലാവരെയും നന്നായി അണിനിരത്തി
എമ്പുരാന്റെ എല്ലാ ഹൈപ്പും അദ്ദേഹം നൽകി കഴിഞ്ഞു. എന്നിട്ടും ഈ ഒരു കഥാപാത്രവുമായി ഞങ്ങളെ കളിയാക്കി അദ്ദേഹം ജിജ്ഞാസ വർദ്ധിപ്പിക്കുന്നു- എന്നായിരുന്നു സോഷ്യൽ മീഡിയയിലെ കമൻ്റുകൾ.
എന്നാൽ പോസ്റ്ററിൽ മറ്റൊരു സസ്പെൻസായിരിക്കും അണിയറ പ്രവർത്തകർ കാത്ത് വെച്ചിരിക്കുന്നത് എന്നതാണ് ഒരു വിഭാഗം പറയുന്നത്.പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27-നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്. ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.