5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: എമ്പുരാന്‍ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി: സുജിത്ത് വാസുദേവ്‌

Sujith Vaassudev About Empuraan: സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഓരോരുത്തരും എമ്പുരാന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വാചാലരാകുന്നു. ചിത്രത്തില്‍ ഏറെ പ്രശംസ നേടിയ ഒന്നാണ് ഛായാഗ്രഹണം. ഹോളിവുഡ് ചിത്രങ്ങളെ തോല്‍പ്പിക്കും വിധത്തിലാണ് സുജിത്ത് വാസുദേവ് എമ്പുരാന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

L2 Empuraan: എമ്പുരാന്‍ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി: സുജിത്ത് വാസുദേവ്‌
സുജിത്ത് വാസുദേവ്, എമ്പുരാന്‍ പോസ്റ്റര്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 02 Apr 2025 10:13 AM

ലോകത്തെ മുഴുവന്‍ മലയാള സിനിമയിലേക്ക് എത്തിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ തന്റെ ഒരൊറ്റ ചിത്രത്തിലൂടെ പൃഥ്വിരാജ് അത് സാധിച്ചെടുത്തു. ഇപ്പോഴിതാ ലോകം മുഴുവന്‍ സംസാരിക്കുന്നത് എമ്പുരാനെ കുറിച്ചാണ്. എമ്പുരാന്‍ തീര്‍ച്ച ഓളം അത്രയ്ക്ക് വലുതാണ്.

സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഓരോരുത്തരും എമ്പുരാന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വാചാലരാകുന്നു. ചിത്രത്തില്‍ ഏറെ പ്രശംസ നേടിയ ഒന്നാണ് ഛായാഗ്രഹണം. ഹോളിവുഡ് ചിത്രങ്ങളെ തോല്‍പ്പിക്കും വിധത്തിലാണ് സുജിത്ത് വാസുദേവ് എമ്പുരാന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

എന്നാല്‍ എമ്പുരാന്റെ ആദ്യ ഷോ കണ്ടപ്പോള്‍ വിഷമമായെന്നാണ് സുജിത്ത് വാസുദേവ് പറയുന്നത്. കവിത തിയേറ്ററിലെ മോശം പ്രൊജക്ഷനും മോശം സൗണ്ട് സിസ്റ്റവുമാണ് അതിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് അദ്ദേഹം.

ഓരോ തിയേറ്ററിന് വേണ്ടി പ്രത്യേക ഫോര്‍മാറ്റ് പ്രിന്റുകള്‍ അയക്കാന്‍ സാധിക്കില്ല. ഏറ്റവും മികച്ച സ്‌ട്രോക്കുള്ള പ്രിന്റാണ് എല്ലാവര്‍ക്കും വിതരണം ചെയ്തത്. എന്നാല്‍ കവിത തിയേറ്ററിലിരുന്ന് സിനിമ കണ്ടപ്പോള്‍ സൗണ്ട് വ്യക്തമായി കേള്‍ക്കാല്‍ സാധിച്ചില്ല. വിഷ്വല്‍ ഭംഗിയായി ആസ്വദിക്കാന്‍ സാധിച്ചില്ല എന്നാണ് സുജിത്ത് പറയുന്നത്.

ലാല്‍ സാര്‍ ഉള്‍പ്പെടെയുള്ള ക്രൂ മെമ്പേഴ്‌സ് കവിതയില്‍ ഫാന്‍സിനോടൊപ്പമാണ് സിനിമ കണ്ടത്. എന്നാല്‍ സ്‌ക്രീനിന് ക്ലാരിറ്റിയുണ്ടായിരുന്നില്ല. സൗണ്ട് ക്ലിയറായിരുന്നില്ല. ഓരോ തിയേറ്ററുകള്‍ക്ക് വേണ്ടിയും പ്രത്യേകം ഔട്ട് നമുക്ക് കൊടുക്കാന്‍ സാധിക്കില്ല.

Also Read: L2 Empuraan Movie: എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; പ്രദര്‍ശനം ആരംഭിച്ചു, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു

കവിതയില്‍ ഇതായിരുന്നു അവസ്ഥ എന്നറിഞ്ഞിരുന്നുവെങ്കില്‍ രണ്ട് സ്‌ട്രോക്ക് കൂട്ടിയിട്ടുള്ള പ്രിന്റ് കൊടുക്കുമായിരുന്നു. ഒരു വലിയ സിനിമ ചെയ്തിട്ട് തിയേറ്ററില്‍ എത്തുമ്പോള്‍ ഒന്നും കാണാനോ കേള്‍ക്കാനോ പറ്റില്ലെന്ന് അറിയുമ്പോള്‍ വിഷമം വരില്ലേ എന്നും സുജിത്ത് വാസുദേവ് ചോദിക്കുന്നു.