5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: എമ്പുരാന്‍ ഒരു സ്റ്റുഡിയോ ചിത്രമല്ല, നിങ്ങള്‍ സിനിമയില്‍ കാണാന്‍ പോകുന്ന എല്ലാം റിയലാണ്‌: പൃഥ്വിരാജ്‌

Prithviraj About L2 Empuraan Shooting: പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയാണ് ലൂസിഫറില്‍ പറഞ്ഞിരുന്നതെങ്കില്‍ അബ്രാം ഖുറേഷിയുടെ കഥയാണ് എമ്പുരാന്‍ വെളിപ്പെടുത്താന്‍ പോകുന്നത്.

L2 Empuraan: എമ്പുരാന്‍ ഒരു സ്റ്റുഡിയോ ചിത്രമല്ല, നിങ്ങള്‍ സിനിമയില്‍ കാണാന്‍ പോകുന്ന എല്ലാം റിയലാണ്‌: പൃഥ്വിരാജ്‌
പൃഥ്വിരാജ്, എമ്പുരാന്‍ പോസ്റ്റര്‍ Image Credit source: Instagram
shiji-mk
Shiji M K | Published: 24 Mar 2025 12:02 PM

പൃഥ്വിരാജിന്റെ മൂന്നാം സംവിധാന സംരംഭമായ എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. പൃഥ്വിരാജ് എന്തായാലും ഒരു മോശം സിനിമ തങ്ങള്‍ക്കായി സമ്മാനിക്കില്ലെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പുണ്ട്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്നതും ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയാണ് ലൂസിഫറില്‍ പറഞ്ഞിരുന്നതെങ്കില്‍ അബ്രാം ഖുറേഷിയുടെ കഥയാണ് എമ്പുരാന്‍ വെളിപ്പെടുത്താന്‍ പോകുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി കഥകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ പ്രൊമോഷന്റെ സമയത്ത് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ ഒരു ചെറിയ ചിത്രമല്ലെന്ന കാര്യം ഉറപ്പ് നല്‍കുകയാണ് പൃഥ്വിരാജ്.

കന്നഡ മാധ്യമങ്ങള്‍ക്കായി ഒരുക്കിയ പ്രസ് മീറ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇതുപോലൊരു ചിത്രം ഇതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വളരെ ആത്മവിശ്വാസത്തോടെ പൃഥ്വിരാജ് മറുപടി നല്‍കുന്നത്.

”ഇതൊരു സ്റ്റുഡിയോ ചിത്രമായിരിക്കരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഗ്രീന്‍ സ്‌ക്രീനിലോ അല്ലെങ്കില്‍ സ്റ്റുഡിയോക്ക് അകത്തോ വെച്ച് ഷൂട്ട് ചെയ്‌തൊരു ചിത്രമല്ലിത്. റിയല്‍ ലൊക്കേഷനില്‍ പോയി എല്ലാം അതുപോലെ കവര്‍ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. നിങ്ങള്‍ ഈ സിനിമയില്‍ കാണാന്‍ പോകുന്ന എല്ലാം റിയല്‍ ആണ്. ലൊക്കേഷന്‍ കണ്ടെത്തുന്നതിനായി ഏകദേശം രണ്ട് വര്‍ഷത്തോളം ഈ ലോകം മുഴുവന്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്.

Also Read: L2 Empuraan Budget: ആര് പറയുന്നത് വിശ്വസിക്കാം… എമ്പുരാന് ചെലവഴിച്ചത് കോടികൾ; ബജറ്റ് പങ്കുവെച്ച് ഗോകുലം ഗോപാലൻ

ചിത്രത്തിന്റെ ഒരു ഷെഡ്യൂളിനായി യുഎസിലേക്ക് എത്തിയപ്പോള്‍ അവിടെ എങ്ങനെയാണോ സിനിമ ഷൂട്ട് ചെയ്യുന്നത് അതുപോലെ തന്നെയാണ് ചെയ്തത്. വലിയ യൂണിറ്റുമായാണ് ഞങ്ങള്‍ യുഎസിലേക്ക് പോയത്. ഇതൊരു 20 അംഗ യൂണിറ്റല്ല, വലിയൊരു യൂണിറ്റാണ്. യുകെയില്‍ ഷൂട്ട് ചെയ്യുന്നതിന് ലണ്ടന്‍ കൗണ്‍സിലില്‍ പോയി നേരിട്ട് സംസാരിച്ചു. എനിക്ക് വേണ്ടത് ചെയ്യാന്‍ അവര്‍ അനുവാദം നല്‍കി,” പൃഥ്വിരാജ് പറയുന്നു.