5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan Review: മോഹൻലാലിൻ്റെ എൻട്രി ഹോളിവുഡ് സ്റ്റൈൽ; ഇൻ്റർവെൽ ബ്ലോക്ക് തകർപ്പൻ: എമ്പുരാൻ ആദ്യ പകുതി കൊളുത്തിയെന്ന് ആരാധകർ

L2 Empuraan First Half Review: മലയാള സിനിമാലോകം കാത്തിരുന്ന എമ്പുരാൻ്റെ ആദ്യ ഷോയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ പുറത്തുവരുന്നത് മികച്ച പ്രതികരണങ്ങൾ. മോഹൻലാലിൻ്റെയും പൃഥ്വിരാജിൻ്റെയും പ്രകടനങ്ങളും സിനിമയുടെ ടെക്നിക്കൽ വശങ്ങളുമൊക്കെ വളരെ മികച്ചതാണെന്ന് ആരാധകർ പറയുന്നു.

L2 Empuraan Review: മോഹൻലാലിൻ്റെ എൻട്രി ഹോളിവുഡ് സ്റ്റൈൽ; ഇൻ്റർവെൽ ബ്ലോക്ക് തകർപ്പൻ: എമ്പുരാൻ ആദ്യ പകുതി കൊളുത്തിയെന്ന് ആരാധകർ
മോഹൻലാൽ
abdul-basith
Abdul Basith | Published: 27 Mar 2025 08:04 AM

എമ്പുരാൻ ആദ്യ പകുതി അവസാനിക്കുമ്പോൾ ലഭിക്കുന്നത് മികച്ച പ്രതികരണം. സിനിമയിൽ മോഹൻലാലിൻ്റെ എൻട്രി ഹോളിവുഡ് സ്റ്റൈലിലാണെന്നാണ് ആരാധകർ പറയുന്നത്. തകർപ്പൻ ഇൻ്റർവെൽ ബ്ലോക്കിലാണ് സിനിമ ആദ്യ പകുതി അവസാനിച്ചതെന്നും സിനിമയുടെ ടെക്നിക്കൽ മേഖലകളൊക്കെ മികച്ചതാണെന്നും ആദ്യ ഷോയുടെ ഇടവേളയിൽ ആരാധകർ പറയുന്നു.

മുരളി ഗോപിയുടെ തിരക്കഥ, പൃഥ്വിരാജിൻ്റെ സംവിധാനം എന്നീ രണ്ട് കാര്യങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവുകളായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ദീപക് ദേവിൻ്റെ സംഗീതസംവിധാനവും ആരാധകർ പ്രത്യേകം എടുത്തുപറയുന്നു. മോഹൻലാലും പൃഥ്വിരാജും ആദ്യ പകുതിയിൽ ഗംഭീരപ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. മറ്റ് അഭിനേതാക്കളും മികച്ച രീതിയിൽ അഭിനയിച്ചിരിക്കുന്നു എന്നും ആരാധകർ പറയുന്നു. പോസ്റ്ററുകളിലും ട്രെയിലറിലും മറ്റും പിന്തിരിഞ്ഞ് നിൽക്കുന്ന താരം ആരാണെന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

അബ്രഹാം ഖുറേഷിയുടെ ലോകമാണ് ആദ്യ പകുതിയുടെ മർമ്മം. സായദ് മസൂദിൻ്റെ ഭൂതകാലവും അതിലേക്ക് അബ്രഹാം ഖുറേഷിയുടെ വരവും തുടർന്നുള്ള സംഭവങ്ങളും ആദ്യ പകുതിയിൽ പറഞ്ഞുപോകുന്നു.

2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിലൊരുങ്ങിയ എമ്പുരാൻ. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിലാണ് സിനിമ പുറത്തിറങ്ങിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നത്. അഖിലേഖ് മോഹൻ എഡിറ്റിങും സുജിത് വാസുദേവാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ സിനിമയിലുണ്ട്.

Also Read: L2 Empuraan: എംമ്പുരാൻ ആവേശത്തിൽ അമേരിക്കയും; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, മിക്ക സ്ഥലത്തും ഹൗസ്ഫുൾ

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രീസെയിൽ ടിക്കറ്റ് വില്പനയിലൂടെ ഏറ്റവുമധികം പണമുണ്ടാക്കുന്ന സിനിമയാണ് എമ്പുരാൻ. മ്പുരാൻ്റെ പ്രീസെയിൽ കളക്ഷൻ ലോകവ്യാപകമായി 58 കോടി രൂപയാണെന്ന് രണ്ട് ദിവസം മുൻപ് അറിയിച്ചിരുന്നു. മാർച്ച് 26ന് വന്ന ചില റിപ്പോർട്ടുകളനുസരിച്ച് കളക്ഷൻ 65 കോടി രൂപയ്ക്ക് മുകളിലാണ്. 1 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോ ആപ്പിൽ ബുക്ക് ചെയ്തു. ഇതും റെക്കോർഡാണ്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന മലയാളം സിനിമയെന്ന നേട്ടത്തിലേക്കാണ് എമ്പുരാൻ്റെ യാത്ര.