L2 Empuraan: ‘എമ്പുരാൻ എന്ന പേര് നൽകിയത് അദ്ദേഹം, എന്റെ മനസ്സിൽ വേറെ പേരായിരുന്നു’; പൃഥ്വിരാജ് സുകുമാരൻ

L2 Empuraan: ഗംഭീര പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്റർ ഫുള്ളായി എമ്പുരാൻ കുതിക്കുകയാണ്. അതിനിടെ എമ്പുരാൻ എന്ന പേരിലെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

L2 Empuraan: എമ്പുരാൻ എന്ന പേര് നൽകിയത് അദ്ദേഹം, എന്റെ മനസ്സിൽ വേറെ പേരായിരുന്നു; പൃഥ്വിരാജ് സുകുമാരൻ

എമ്പുരാൻ പോസ്റ്റർ, പൃഥ്വിരാജ് സുകുമാരൻ

Published: 

27 Mar 2025 17:31 PM

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തി. ചിത്രം ഇറങ്ങി ആദ്യ ദിവസം തന്നെ ​മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹോളിവുഡ് ലെവൽ മേക്കിം​ഗ് എന്നാണ് സിനിമ കണ്ട എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്നത്.

2019ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ല‍‍ർ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. ഇപ്പോഴിതാ എമ്പുരാൻ എന്ന പേരിലെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയ്ക്ക് എമ്പുരാൻ എന്ന പേര് സജസ്റ്റ് ചെയ്തത് ആരാണ് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയാണ് പേരിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ലൂസിഫറിന്റെ അവസാനത്തെ പാട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് എമ്പുരാൻ എന്ന പേരിടുന്നത്. അത് എഴുതിയത് മുരളിയായിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. അതേ സമയം മറ്റേതെങ്കിലും പേര് മനസ്സിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, എമ്പുരാൻ അല്ലാതെ ഒന്ന് രണ്ട് പേരുകൾ കൂടി ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ​ഗംഭീര പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്റർ ഫുള്ളായി എമ്പുരാൻ കുതിക്കുകയാണ്. ഇം​ഗ്ലീഷ് പടം പോലെ തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാലിന്റെ പ്രതികരണം. ഇത് കേരളത്തിന്റെ ദേശീയ ഉത്സവമാണെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഇത് വന്നുകൊണ്ടിരിക്കും. ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിലും താനുണ്ടാകുമെന്ന് സുരാജ് പറഞ്ഞു.

Related Stories
Sidharth Bharathan: ‘തലയ്ക്കടിച്ചു കൊല്ലുന്നതും, ഗര്‍ഭിണികളെ ഉപദ്രവിക്കുന്നതുമായ പരിപാടിയൊന്നും ബസൂക്കയിലില്ല’: സിദ്ധാര്‍ത്ഥ് ഭരതൻ
Thoppis Friend Achayan: ‘എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; വീട്ടിൽ അനുഭവിച്ചത് ക്രൂരതകൾ’; തൊപ്പിയുടെ അച്ചായനെതിരേ മുന്‍ പെണ്‍സുഹൃത്ത്
’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ
കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Antony Perumbavoor: പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം
ഹൈദരാബാദ് യാത്രയിലാണോ? എങ്കിൽ ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്
40 മിനിറ്റ് കുറച്ച് ഇരിക്കൂ, പലതാണ് ഗുണങ്ങള്‍
ചൂട് കാലത്ത് ഇതൊന്നും കഴിച്ച് പോകരുത്, പകരം
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍