L2 Empuraan: ‘എമ്പുരാൻ എന്ന പേര് നൽകിയത് അദ്ദേഹം, എന്റെ മനസ്സിൽ വേറെ പേരായിരുന്നു’; പൃഥ്വിരാജ് സുകുമാരൻ
L2 Empuraan: ഗംഭീര പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്റർ ഫുള്ളായി എമ്പുരാൻ കുതിക്കുകയാണ്. അതിനിടെ എമ്പുരാൻ എന്ന പേരിലെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തി. ചിത്രം ഇറങ്ങി ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹോളിവുഡ് ലെവൽ മേക്കിംഗ് എന്നാണ് സിനിമ കണ്ട എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്നത്.
2019ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഇപ്പോഴിതാ എമ്പുരാൻ എന്ന പേരിലെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്ക് എമ്പുരാൻ എന്ന പേര് സജസ്റ്റ് ചെയ്തത് ആരാണ് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയാണ് പേരിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ലൂസിഫറിന്റെ അവസാനത്തെ പാട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് എമ്പുരാൻ എന്ന പേരിടുന്നത്. അത് എഴുതിയത് മുരളിയായിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. അതേ സമയം മറ്റേതെങ്കിലും പേര് മനസ്സിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, എമ്പുരാൻ അല്ലാതെ ഒന്ന് രണ്ട് പേരുകൾ കൂടി ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ഗംഭീര പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്റർ ഫുള്ളായി എമ്പുരാൻ കുതിക്കുകയാണ്. ഇംഗ്ലീഷ് പടം പോലെ തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാലിന്റെ പ്രതികരണം. ഇത് കേരളത്തിന്റെ ദേശീയ ഉത്സവമാണെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഇത് വന്നുകൊണ്ടിരിക്കും. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലും താനുണ്ടാകുമെന്ന് സുരാജ് പറഞ്ഞു.