L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
L2: Empuraan Release on March 27th: മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന എമ്പുരാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ റിലീസ് മാര്‍ച്ച് 27ന് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം തിരുത്തി കുറിച്ചുകൊണ്ടുള്ള അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം, സ്റ്റീഫന്‍ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.




ഇവര്‍ക്ക് പുറമെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.
അതേസമയം, ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്ന് പിന്മാറിയതായാണ് വിവരം. ലൈക്കയുടെ ഷെയര്‍ ഗോകുലം ഗോപാലന്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത് എന്തുകൊണ്ടാണ് ലൈക്ക എമ്പുരാനില്‍ നിന്ന് പിന്മാറിയതെന്നാണ്. ലൈക്കയുടെ ഏറ്റവും പുതിയ പ്രൊജക്ടായിരുന്നു അജിത്തിനെ നായകനാക്കി ഒരുക്കിയ വിടാമുയര്‍ച്ചി.
എന്നാല്‍ ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ലൈക്കയ്ക്ക് കാലിടറി. അതിന് മുന്ന് റിലീസ് ചെയ്ത വേട്ടയാന്‍, ഇന്ത്യന്‍ 2 എന്ന ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണവും അത്ര മികച്ചതായിരുന്നില്ല. ഇതാകാം ലൈക്കയെ പിന്നോട്ട് വലിച്ചതെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.
Also Read: Empuraan Release: ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി? മാർച്ച് 27ന് ‘എമ്പുരാൻ’ തീയറ്ററിൽ എത്തില്ല?
വിടാമുയര്‍ച്ചി ഏകദേശം 350 കോടി ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം കൈവരിക്കാതെ വന്നതോടെ ലൈക്കയ്ക്ക് സാമ്പത്തിക ബാധ്യതയായി. സാമ്പത്തിക ബാധ്യതയിലുള്ള ലൈക്കയ്ക്ക് എമ്പുരാന്‍ പോലുള്ള ചിത്രത്തെ താങ്ങാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍മാണ കമ്പനിയുടെ പേരിലെ കടങ്ങള്‍ വീട്ടാന്‍ സാമ്പത്തിക ഇടപാടുകാരുടെ സമ്മര്‍ദം ഏറുന്നുണ്ടെന്നും എമ്പുരാനില്‍ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്നുണ്ടെങ്കിലും പറയത്തക്ക താരപ്പൊലിമ ഇല്ലാത്തത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലാണ് ലൈക്കയ്ക്ക് എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.