L2 Empuraan OTT : പ്രീ-സെയിൽ തകൃതിയായി നടക്കുന്നു; എമ്പുരാൻ്റെ ഒടിടി അവകാശം ആര് നേടി?
L2 Empuraan OTT Updates : എമ്പുരാൻ്റെ ആദ്യ ഭാഗമായ ലൂസിഫറിൻ്റെ ഒടിടി അവകാശം ജിയോ ഹോട്ട്സ്റ്റാറിൻ്റെ പക്കലാണ്. എമ്പുരാൻ്റെ ഒടിടി അവകാശം ആര് നേടിയെന്നതിൽ ഇതുവരെ വ്യക്തതയില്ല.

നിലവിൽ ഒരു സിനിമയുടെ വ്യവസായത്തിൻ്റെ പ്രധാന ഘടകമാണ് ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വിൽപന. വലിയ പ്രതീക്ഷയോടെ എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങൾ റിലീസിന് മുമ്പെ തന്നെ വിറ്റു പോകാറാണ് പതിവ്. അത് നിർമാതാവിന് വലിയ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് നൽകുകയും ചെയ്യും. എന്നാൽ മലയാളത്തിൽ എല്ലാവരും കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ്റെ ഒടിടി അവകാശം ഇതുവരെ വിറ്റു പോയിട്ടില്ല.
മാർച്ച് 27ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ പ്രീ-സെയിലുകൾ തകൃതിയായി നടക്കുകയാണ്. സിനിമയുടെ നിർമാണ കമ്പനിയായി ഗോകുലം മൂവീസും കൂടി ചേർന്നതോടെയാണ് എമ്പുരാൻ്റെ പ്രൊമോഷൻ പരിപാടി ഒന്നും കൂടി കൊഴുത്തത്. കന്നഡയിൽ ഹൊംബാലെ ഫിലിംസും തെലുങ്കിൽ എസ് വി സിയും എഎ ഫിലിംസുമാണ് എമ്പുരാൻ രാജ്യത്തെ വിവിധ ഇടങ്ങളിലേക്കെത്തുന്നത്. എന്നാൽ ഇതിനിടെ ചർച്ചയാകുന്നത് എമ്പുരാൻ്റെ ഒടിടി അവകാശം ആര് നേടിയെന്നതാണ്.
ALSO READ : L2 Empuraan: അത് ആരാണെന്ന് അറിയാൻ ഇനി തലപുകഞ്ഞാലോചിക്കേണ്ട; ട്രെയിലർ ഡീകോഡ് ചെയ്ത് ആ സസ്പെൻസ് പൊളിച്ചു
റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിൻ്റെ ഒടിടി അവകാശം ഇതുവരെ വിറ്റു പോയിട്ടില്ല. ചിത്രത്തിൻ്റെ നിർമാതാക്കൾ പ്രതീക്ഷിച്ച ഓഫർ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും ലഭിച്ചിട്ടില്ല എന്ന കാരണത്താലാണ് എമ്പുരാൻ്റെ ഡിജിറ്റൽ അവകാശത്തിൻ്റെ വിൽപന നടക്കാതെ ഇരുന്നത്. അതേസമയം എമ്പുരാന് റെക്കോർഡ് വില ലഭിച്ചിരുന്നുയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ സിനിമ തിയറ്ററിൽ എത്തി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമേ ഒടിടി റിലീസ് സംബന്ധിച്ച് ധാരണയുണ്ടാകൂ.
മാർച്ച് 27-ാം തീയതിയാണ് എമ്പുരാൻ തിയറ്ററുകളിൽ എത്തുക. രാവിലെ ആറ് മണിക്കാണ് മോഹൻലാൽ ചിത്രത്തിൻ്റെ ഫാൻസ് ഷോ ചാർട്ട് ചെയ്തിരിക്കുന്നത്. 2019ൽ റിലീസായ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് പുറമെ തമിഴ്, ബോളിവുഡ്, രാജ്യാന്തര സിനിമ താരങ്ങളും പൃഥ്വിരാജ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.