AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍

Empuraan OTT Release: റീ എഡിറ്റ് ചെയ്ത് തീയേറ്ററുകളില്‍ എത്തിയ 'എമ്പുരാന്‍' തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അഖിലേഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍
അഖിലേഷ് മോഹൻ പൃഥ്വിരാജിനൊപ്പം, എമ്പുരാൻ പോസ്റ്റർImage Credit source: facebook
sarika-kp
Sarika KP | Published: 14 Apr 2025 18:13 PM

2025-ൽ മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ മാസം 27-ാം തീയതിയാണ് റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം 48 മണിക്കൂർ പിന്നിടുമ്പോൾ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനിടെയിൽ വലിയ തരത്തിലുള്ള വിവാ​ദങ്ങളും ചിത്രത്തെ ചുറ്റിപറ്റി പരന്നു.

ചിത്രത്തിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെ ചൂണ്ടികാട്ടിയായിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ ചില ഭാ​ഗങ്ങൾ വെട്ടിമാറ്റണമെന്ന തരത്തിലുള്ള വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് ചിത്രത്തിന്റെ 24 ഭാഗങ്ങൾ വെട്ടിമാറ്റി. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പാണ് പിന്നീട് തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.

Also Read:‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍

ചിത്രം തീയറ്റർ കടന്ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്താനുള്ള കാത്തിരിപ്പിലാണ് ബാക്കിയുള്ളവർ. ഇതിനിടെയിൽ ചിത്രത്തിൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തന്നെയാണോ ഒടിടിയിൽ എത്തുന്നതെന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടുയുമായി ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ രം​ഗത്ത് എത്തി. റീ എഡിറ്റ് ചെയ്ത് തീയേറ്ററുകളില്‍ എത്തിയ ‘എമ്പുരാന്‍’ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അഖിലേഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിന്റെ ഒന്നാം ഭാ​ഗത്തിൽ പ്രവർത്തിച്ചതുകൊണ്ട് പൃഥ്വിരാജിന്റെ രീതികള്‍ അറിയാമായിരുന്നുവെന്നാണ് അഖിലേഷ് പറയുന്നത്.കഥ പറഞ്ഞപ്പോള്‍ തന്നെ ഏത് സ്‌റ്റൈലിലാണ് എഡിറ്റിങ് എന്ന് മനസിലായിരുന്നു. ഓണ്‍ലൈന്‍ എഡിറ്ററായും താൻ തന്നെയാണ് പ്രവർത്തിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാവരും ഹാപ്പിയാണ്,ഇപ്പോഴും വര്‍ക്ക് കഴിഞ്ഞിട്ടില്ല. സോങ് കട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രൊമോയും മറ്റുംചെയ്തുകൊണ്ടിരിക്കുന്നു. ഒടിടിക്കുവേണ്ടിയുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു.

ചിത്രം കട്ട് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ എന്തായിരുന്നു തോന്നൽ എന്ന ചോദ്യത്തിന് അത് ചെയ്തല്ലേ പറ്റുവെന്നായിരുന്നു അഖിലേഷിന്റെ മറുപടി. സിനിമ നിലനിർത്തുക എന്നതാണ് പ്രധാനം. എന്നാൽ ഇതിനു ശേഷം കണ്ടിറങ്ങിയവർ കട്ട് ചെയ്തത് മനസിലാവുന്നില്ല എന്ന് പറയുന്നുണ്ടെന്നും ഇത് കേൾക്കുമ്പോൾ സന്തോഷമെന്നും അഖിലേഷ് പറയുന്നു.