5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: പറഞ്ഞതിലും നേരത്തെ ട്രെയിലർ, ഷാജോൺ ‘മരിച്ചിട്ടില്ലെ’ന്നും കണ്ടുപിടിത്തം; എമ്പുരാനിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്തെല്ലാം? ചൂട് പിടിച്ച് സോഷ്യൽ മീഡിയ

L2 Empuraan Movie Trailer: എമ്പുരാന്റെ ട്രെയിലർ എത്തിയതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകളും തുടങ്ങി. അതിൽ ഏറ്റവും പ്രധാനം ട്രെയില‍ർ റിലീസിന്റെ സമയം തന്നെ. ട്രെയിലർ ലീക്കായതാണോ കാരണമെന്നാണ് പ്രേക്ഷകരുടെ പ്രധാന സംശയം.

L2 Empuraan: പറഞ്ഞതിലും നേരത്തെ ട്രെയിലർ, ഷാജോൺ ‘മരിച്ചിട്ടില്ലെ’ന്നും കണ്ടുപിടിത്തം; എമ്പുരാനിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്തെല്ലാം? ചൂട് പിടിച്ച് സോഷ്യൽ മീഡിയ
Empuraan Trailer
nithya
Nithya Vinu | Published: 20 Mar 2025 10:20 AM

ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് എമ്പുരാൻ ട്രെയിലർ റിലീസ് ചെയ്തു. അറിയിച്ചിരുന്നതിലും നേരത്തെ അർദ്ധരാത്രിയാണ് ആരാധകർക്ക് സർപ്രൈസായി ട്രെയിലർ എത്തിയത്. രാത്രി 12 മണിക്ക് റിലീസ് ചെയ്ത ട്രെയില‌റിന്റെ കാഴ്ചക്കാർ ഇതിനോടകം തന്നെ മില്യൺ കടന്നു. എമ്പുരാന്റെ ട്രെയിലർ എത്തിയതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകളും തുടങ്ങി. അതിൽ ഏറ്റവും പ്രധാനം ട്രെയില‍ർ റിലീസിന്റെ സമയം തന്നെ.

ഇന്ന് ( മാർച്ച് 20) ഉച്ചയ്ക്ക് 1.08 ന് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പോസ്റ്ററുകളിലും സമയം ഇത് തന്നെ. എന്നാൽ പറഞ്ഞതിലും നേരത്തെ ട്രെയിലർ എത്തിയതിന്റെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ. എ.എം ഉം, പി.എം ഉം മാറി പോയതാണോ എന്ന് വരെ കമന്റുകളുണ്ട്. അതേസമയം ലീക്കാകുമെന്ന് കണ്ടതിനാലാണ് നേരത്തെ റിലീസ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതിനിടെ എമ്പുരാനിൽ ഷാജോൺ ഉണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായി. സിനിമയുടെ ട്രെയിലറിൽ ഷാജോണിനെ കാണാം എന്നാണ് ആരാധകർ പറയുന്നത്. ട്രെയിലറിൽ ഷാജോണുമായി രൂപ സാദൃശ്യമുള്ള ഒരു കഥാപാത്രത്തെ കാണാൻ സാധിക്കും. എന്നാലത് ഷാജോണാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ലൂസിഫറിൽ അലോഷി എന്ന കഥാപാത്രമായാണ് ഷാജോൺ എത്തിയത്. എമ്പുരാൻ എന്ന സിനിമ എല്ലാ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുന്ന സിനിമയാണ്. അതിൽ ഞാനുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല, സസ്പെൻസ് ആയി ഇരുന്നോട്ടെ എന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ ഷാജോൺ പറഞ്ഞത്. രണ്ടാം ഭാ​ഗം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ വെടി കൊള്ളാതെ ഒഴിഞ്ഞ് മാറിയേെന എന്ന് താൻ പൃഥ്വിരാജിനോട് പറഞ്ഞതായും ഷാജോൺ പറഞ്ഞു.

ALSO READ: ട്രെയിലർ എത്തി മക്കളെ!! അർദ്ധരാത്രിയിൽ ഖുറേഷി അബ്രാമിന്റെ സർപ്രൈസ് വിസിറ്റ്

ട്രെയിലറിലും വില്ലൻ ആരെന്ന സൂചന നൽകിയിട്ടില്ല. ഇന്റ‍ർനാഷണൽ ലെവൽ മേക്കിങ്ങാണ് സിനിമയുടേതെന്ന് ട്രെയിലറിൽ തന്നെ വ്യക്തമാണ്. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ സിനിമയാണ് എമ്പുരാൻ. മലയാള സിനിമ കണ്ടതിൽ വെച്ചുതന്നെ ഏറ്റവും ബ്രഹ്മാണ്ഡ റിലീസിനാണ് എമ്പുരാനിലൂടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നി‍ർമ്മിക്കുന്ന ചിത്രം മാർച്ച് 27 നാണ് ആ​ഗോള റിലീസിനെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ എന്ന പ്രത്യേകതയും എമ്പുരാനാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2019 ൽ റിലീസ് ചെയ്ത ഒന്നാം ഭാഗം ലൂസിഫർ, റെക്കോർഡ് വിജയമാണ് തീർത്തത്.