Empuraan: ‘സുപ്രിയ എഴുതിയതല്ലേ ഇത്’; പൃഥ്വി പാട്ടെഴുതിയത് അരമണിക്കൂറില്‍: ദീപക് ദേവ്‌

Deepak Dev About Empuraan Movie: ഇപ്പോഴിതാ സിനിമയ്ക്കായി അത്തരത്തിലൊരു ഗാനം പിറന്നതിന് പിന്നിലെ രസകരമായ കഥ പങ്കുവെക്കുകയാണ് എമ്പുരാന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ്. എമ്പുരാനിലെ സംഗീതത്തിനും നിരവധി പ്രത്യേകതകളുണ്ടെന്നാണ് ദീപക് ദേവ് പറയുന്നത്. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Empuraan: സുപ്രിയ എഴുതിയതല്ലേ ഇത്; പൃഥ്വി പാട്ടെഴുതിയത് അരമണിക്കൂറില്‍: ദീപക് ദേവ്‌

പൃഥ്വിരാജ്, ദീപക് ദേവ്‌

shiji-mk
Published: 

30 Jan 2025 17:06 PM

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസറിലെ സീനുകള്‍ക്കൊപ്പം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടൊരു കാര്യമായിരുന്നു അതിലെ പാട്ട്. പൃഥ്വിരാജ് വരികളെഴുതി സഹോദരനും നടനുമായ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ആലപിച്ചു എന്നൊരു പ്രത്യേകത കൂടി ആ തീം സോങിനുണ്ട്.

ഇപ്പോഴിതാ സിനിമയ്ക്കായി അത്തരത്തിലൊരു ഗാനം പിറന്നതിന് പിന്നിലെ രസകരമായ കഥ പങ്കുവെക്കുകയാണ് എമ്പുരാന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ്. എമ്പുരാനിലെ സംഗീതത്തിനും നിരവധി പ്രത്യേകതകളുണ്ടെന്നാണ് ദീപക് ദേവ് പറയുന്നത്. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പൃഥ്വിരാജ് പാട്ടിന് വരികള്‍ എഴുതിയതും ഇന്ദ്രജിത്തിന്റെ മകള്‍ പാടുന്നതും അപ്രതീക്ഷിതമായി സംഭവിച്ചിട്ടുള്ള കാര്യമാണ്. ഇംഗ്ലീഷ് പാട്ടിലൂടെയാണ് സിനിമ തുടങ്ങുന്നത്, അത് ആര് പാടുമെന്ന സംശയമുണ്ടായിരുന്നു. ഞാനാണ് ഇന്ദ്രന്റെ മകളുടെ കാര്യം പറഞ്ഞത്, പൃഥ്വിയും അത് സമ്മതിക്കുകയായിരുന്നു. പ്രാര്‍ഥന വളരെയധികം അര്‍പ്പണബോധമുള്ളൊരു കുട്ടിയാണ്, അവള്‍ ഇതുവരെ പാടിയതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എമ്പുരാനിലെ പാട്ട്. എന്റെ രണ്ട് കുട്ടികളും സംഗീതം പഠിക്കുന്നുണ്ട്, അവരും ഇംഗ്ലീഷ് പാട്ട് പാടും. രണ്ടാളും നാട്ടിലില്ലാത്തത് കൊണ്ടാണ് പ്രാര്‍ഥനയെ വിളിച്ചത്. എന്നാല്‍ അവള്‍ തന്നെയായിരുന്നു ആ പാട്ടിന് ഏറ്റവും മികച്ചത്.

പാട്ട് ആരെക്കൊണ്ട് എഴുതിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ ആഴത്തില്‍ അര്‍ഥമുള്ള പാട്ടാണ് വേണ്ടത്. അതിന് പറ്റിയ ആള്‍ ആരാണെന്ന് ആലോചിക്കുന്നതിനിടയിലാണ് പൃഥ്വി പറഞ്ഞത് വിരോധമില്ലെങ്കില്‍ ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന്. അത് വേണോയെന്ന് ഞാന്‍ തിരിച്ച് ചോദിക്കുകയും ചെയ്തു, ഇഷ്ടമായെങ്കില്‍ എടുത്താല്‍ മതിയെന്ന് പറഞ്ഞ് പൃഥ്വി പാട്ടെഴുതി. അതിനേക്കാള്‍ മികച്ചതിന് വേറെ കിട്ടാനില്ലായിരുന്നു.

Also Read: Empuraan: ‘ഇത് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ’; എമ്പുരാനിലെ ആ ദൃശ്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

ലൈക്ക് എ ഫ്‌ളെയിം എഴുതുന്ന സമയത്ത് പൃഥ്വിയും കുടുംബവും വിദേശത്താണ്. ഞാനെഴുതി തരാമെന്ന് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ വരികള്‍ അയച്ചുതന്നു. അത് കണ്ടപ്പോള്‍ പൃഥ്വി എഴുതിയതാണെന്ന് വിശ്വസിക്കാന്‍ സാധിക്കാതെ സുപ്രിയ എഴുതയല്ലേ എന്നാണ് ഞാന്‍ ചോദിച്ചത്. എന്നാല്‍ സുപ്രിയ പുറത്തുപോയെന്നും തന്റെ കൂടെ മകള്‍ മാത്രമാണ് ഉള്ളതെന്നുമാണ് പൃഥ്വി മറുപടി നല്‍കിയത്,” ദിപക് ദേവ് പറഞ്ഞു.

അക്ഷയ തൃതിയയ്ക്ക് സ്വര്‍ണം തന്നെ വേണമെന്നില്ല!!
പല്ല് തേക്കുന്നതിന് മുമ്പ് ഈ ശീലം വേണ്ട
മാംഗോസ്റ്റീൻ ചില്ലറകാരനല്ല, പതിവായി കഴിക്കൂ
വയർ പരന്ന് കിടക്കും! ഈ പച്ചക്കറി ജ്യൂസ് പതിവാക്കൂ