5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie: പൃഥ്വിരാജ് ‘ക്രൂരനായ’ സംവിധായകൻ; ഒരുപാട് കഷ്ടപ്പെട്ടാണ് എമ്പുരാൻ പൂർത്തിയാക്കിയത്: വെളിപ്പെടുത്തി മോഹൻലാൽ

L2 Empuraan Mohanlal Prithviraj: പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണെന്ന് മോഹൻലാലിൻ്റെ തമാശ. അഭിനേതാക്കളിൽ നിന്ന് തനിക്ക് വേണ്ടത് എടുക്കാൻ അദ്ദേഹത്തിനറിയാമെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് എമ്പുരാൻ പൂർത്തിയാക്കിയതെന്നും മോഹൻലാൽ പറഞ്ഞു.

Empuraan Movie: പൃഥ്വിരാജ് ‘ക്രൂരനായ’ സംവിധായകൻ; ഒരുപാട് കഷ്ടപ്പെട്ടാണ് എമ്പുരാൻ പൂർത്തിയാക്കിയത്: വെളിപ്പെടുത്തി മോഹൻലാൽ
മോഹൻലാൽ, പൃഥ്വിരാജ്Image Credit source: Mohanlal, Prithviraj Facebook
abdul-basith
Abdul Basith | Published: 27 Jan 2025 09:51 AM

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ഈ മാസം 26നാണ് നടന്നത്. മമ്മൂട്ടിയടക്കം പല പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ വച്ച് റിലീസായ ടീസർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചടങ്ങിൽ വച്ച് മോഹൻലാൽ പൃഥ്വിരാജ് എന്ന സംവിധായകനെപ്പറ്റി പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്. പൃഥ്വിരാജിനെ ഏറെ പുകഴ്ത്തിയ മോഹൻലാൽ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസവും പങ്കുവച്ചു.

പൃഥ്വിരാജ് ‘ക്രൂരനായ’ ഒരു സംവിധായകനാണെന്ന് മോഹൻലാൽ പറഞ്ഞു. അഭിനേതാക്കളിൽ നിന്ന് വേണ്ടതെടുക്കാൻ അദ്ദേഹത്തിനറിയാം. ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതാണ് വേണ്ടത്. സിനിമയിലെ അഭിനേതാക്കൾ നന്നാവുന്നതിനുള്ള കാരണം സംവിധായകനാണ്. പൃഥ്വിരാജ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാവുമെന്നും മോഹൻലാൽ പറഞ്ഞു.

“എൻ്റെ സംവിധായകരെ ഞാൻ വിശ്വസിക്കുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ എമ്പുരാൻ ചിത്രീകരിച്ചത്. പൃഥ്വിരാജ് എന്ന സംവിധായകൻ്റെ 100 ശതമാനം സിനിമയിലുണ്ട്. കാരണം, സിനിമ ഞാൻ കണ്ടു. അത് നിങ്ങൾ കാണാൻ പോവുകയാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ഒരുപാട് വേദന അനുഭവിച്ചു. നിർമ്മാതാവിൻ്റെ വേദന എനിക്കറിയാം. മോശം കാലാവസ്ഥ കാരണം ഷൂട്ടിങ് നടത്താൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒന്നും ചെയ്യാനായില്ല. അത് ഗുജറാത്തിൽ വച്ചായിരുന്നു. അങ്ങനെ കുറേ ദിവസം വെറുതേ ഇരിക്കേണ്ടിവന്നു. പക്ഷേ, അതൊരു ചെറിയ യൂണിറ്റായിരുന്നു. മുന്നൂറ്, നാനൂറ് പേരൊക്കെയുള്ള ചെറിയ യൂണിറ്റായിരുന്നു അത്. ഇതൊരു ചെറിയ സിനിമയുമാണ്.”- മോഹൻലാൽ പറഞ്ഞു.

സിനിമയുടെ തിരക്കഥയൊരുക്കിയ മുരളി ഗോപിയ്ക്ക് മോഹൻലാൽ നന്ദി അറിയിച്ചു. ഈ സിനിമയ്ക്ക് ഒരു മാജിക്കുണ്ട്. അത് സൃഷ്ടിക്കാൻ സാധിച്ചു. നിങ്ങളുടെ പേനയിൽ നിന്നാണ് അത് പിറന്നത്. മുരളി ഗോപിയ്ക്ക് നന്ദി അറിയിക്കുന്നു എന്നും മോഹൻലാൽ തുടർന്നു. സിനിമയുടെ മൂന്നാം ഭാഗത്തിൻ്റെ പേരെന്തെന്ന് തനിക്കറിയില്ല. ലൂസിഫർ, എമ്പുരാൻ എന്നാണ് ആദ്യ രണ്ട് ഭാഗങ്ങളുടെ പേര്. എമ്പുരാൻ എന്നാൽ ദൈവത്തിന് കുറച്ച് താഴെ നിൽക്കുന്നയാൾ. മൂന്നാം ഭാഗത്തിന് അദ്ദേഹം എന്ത് പേരിടുമെന്നറിയില്ല. ദൈവത്തിൻ്റെ കയ്യൊപ്പുള്ള സിനിമകളായി ഇതെല്ലാം മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Also Read: Empuraan: ‘ജതിൻ രാംദാസിന് ജന്മദിനാശംസകൾ’; എമ്പുരാനിൽ ടൊവിനോ തോമസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ഇതൊരു ചെറിയ സിനിമയാണെന്ന് ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടിയും പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചെറിയ സിനിമയാണെന്നായിരുന്നു മമ്മൂട്ടി രസകരമായി പറഞ്ഞത്. ലൂസിഫർ റിലീസാവുന്നതിന് മുൻപ് ഇതൊരു ചെറിയ സിനിമയാവുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാനും ചെറിയ ഒരു സിനിമയാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയുടെ രസകരമായ പ്രസ്താവന.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസ് ബാനറിൽ സുഭാസ്കരൻ അലിരാജയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. ദീപക് ദേവ് സംഗീതം. ഈ വർഷം മാർച്ച് ഏഴിന് സിനിമ തീയറ്ററുകളിലെത്തും.